Follow Us On

30

July

2025

Wednesday

റവ. ഡോ. അഡ്വ. ജോണ്‍സണ്‍ ജി. ആലപ്പാട്ട് നിര്യാതനായി

റവ. ഡോ. അഡ്വ. ജോണ്‍സണ്‍ ജി. ആലപ്പാട്ട് നിര്യാതനായി
ഇരിഞ്ഞാലക്കുട: ഇരിഞ്ഞാലക്കുട രൂപതാംഗമായ റവ. ഡോ. അഡ്വ. ജോണ്‍സണ്‍ ജി. ആലപ്പാട്ട്  (59) നിര്യാതനായി. ഇന്നലെ (13-01-2025) രാവിലെ 09ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1965 മെയ് 07ന് ആലപ്പാട്ട് തെക്കേത്തല ജോര്‍ജ് – ലൂസി ദമ്പതികളുടെ മകനായി പറപ്പൂക്കര പ്രദേശത്ത് ജനിച്ചു.  ഫാ. ആന്റോ ജി. ആലപ്പാട്ട്, സിസ്റ്റര്‍ മെറിറ്റ എസ് ജെ എസ് എം, റോസിലി ജോണി, റാണി ആന്റോ, ജോസഫ് (ഘമലേ), വര്‍ഗീസ്, ഡോ. പീറ്റര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
തൃശൂര്‍, തോപ്പ് സെന്റ് മേരിസ് മൈനര്‍ സെമിനാരിയിലും, കോട്ടയം സെന്റ് തോമസ് അപ്പോസ്‌തോലിക് സെമിനാരിയിലും, പുനെ, പേപ്പല്‍ സെമിനാരിയിലും വൈദികപരിശീലനം നടത്തിയ ജോണ്‍സന്‍ അച്ചന്‍ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലില്‍ നിന്നും 1990 ഡിസംബര്‍ 27ന് പൗരോഹിത്യം സ്വീകരിച്ചു.
അമ്പഴക്കാട് ഫൊറോന, ഇരിഞ്ഞാലക്കുട കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ അസ്‌തേന്തിയായും ലൂര്‍ദ്പുരം, മുരിക്കുങ്ങല്‍, കൊടുങ്ങ, അമ്പനോളി, കൂടപ്പുഴ, കൊറ്റനല്ലൂര്‍, കുതിരതടം, മാരാങ്കോട്, സൗത്ത് മാരാങ്കോട്, പുത്തന്‍വേലിക്കര (സെന്റ് ജോര്‍ജ്), ചായ്പ്പന്‍കുഴി, കല്ലൂര്‍, കൊടകര ഫൊറോന, കൊന്നക്കുഴി, പാറക്കടവ്, തിരുമുകുളം എന്നിവിടങ്ങളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  കെസിവൈഎം ഇരിഞ്ഞാലക്കുട രൂപതാ ഡയറക്ടറായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
അച്ചന്റെ മൃതദേഹം ബുധനാഴ്ച (ജനുവരി 15) ഉച്ചകഴിഞ്ഞ് 4 മുതല്‍ 5 വരെ ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലിനോട് അനുബന്ധിച്ചുള്ള സെന്റ് ജോസഫ് വൈദിക ഭവനിലും തുടര്‍ന്ന് 5.30 മുതല്‍ പറപ്പൂക്കരയിലുള്ള ജോണ്‍സന്‍ അച്ചന്റെ സഹോദരന്‍ ഡോ. പീറ്റര്‍  ആലപ്പാട്ടിന്റെ ഭവനത്തിലും പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്.
 മൃതസംസ്‌കാര ശുശ്രൂഷാകര്‍മ്മത്തിന്റെ ആദ്യ ഭാഗം വ്യാഴാഴ്ച (ജനുവരി 16) രാവിലെ 11.30 ന് പ്രസ്തുത ഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30 മുതല്‍ 2 മണി വരെ പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ഫൊറോന ദൈവാലയത്തില്‍ അന്ത്യോപചാരമര്‍പ്പിക്കുന്നതിന് വയ്ക്കുന്ന താണ്.
ദൈവാലയത്തില്‍ വച്ച് ഉച്ചകഴിഞ്ഞ് 02നുള്ള വിശുദ്ധ കുര്‍ബാനയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും ശേഷം പറപ്പൂക്കര, സെന്റ് ജോണ്‍ നെപുംസ്യാന്‍ ഫൊറോന പള്ളി സെമിത്തേരി യില്‍ മൃതദേഹം സംസ്‌ക്കരിക്കും. ബിഷപുമാരായ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോയ് ആലപ്പാട്ട്, മാര്‍ വിന്‍സെന്റ് നെല്ലായിപറമ്പില്‍, മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ മൃതസംസ്‌കാര ശുശ്രൂഷകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?