Follow Us On

15

February

2025

Saturday

നിക്കരാഗ്വയില്‍ ഡൊമിനിക്കന്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ കൂട്ടായ്മകള്‍ക്കുള്ള അംഗീകാരം റദ്ദാക്കി

നിക്കരാഗ്വയില്‍ ഡൊമിനിക്കന്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ കൂട്ടായ്മകള്‍ക്കുള്ള അംഗീകാരം റദ്ദാക്കി

മനാഗ്വ: നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ സര്‍ക്കാര്‍ 15 എന്‍ജിഒകളുടെ നിയമപരമായ അംഗീകാരം റദ്ദാക്കി. സേവ് ദി ചില്‍ഡ്രന്‍, നിക്കരാഗ്വയിലെ ഡൊമിനിക്കന്‍ സന്യാസിനി ഫൗണ്ടേഷന്‍ എന്നിവയുള്‍പ്പെടെയുള്ള കൂട്ടായ്മകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നിക്കരാഗ്വയിലെ കുട്ടികള്‍ക്കായി വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, കുട്ടികളുടെ സംരക്ഷണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയാണ് സേവ് ദി ചില്‍ഡ്രന്‍.

എബനേസര്‍ ക്രിസ്ത്യന്‍ മിഷനറി ഫൗണ്ടേഷന്‍, മതഗല്‍പയിലെ ബേസിക്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ച് അസോസിയേഷന്‍, നിക്കരാഗ്വ ഫൗണ്ടേഷന്‍ എന്നിവയും അംഗീകാരം റദ്ദാക്കപ്പെട്ട സംഘടനകളുടെ പട്ടികയില്‍പ്പെടുന്നു. ആഭ്യന്തര മന്ത്രി മരിയ അമേലിയ കോറണല്‍ കിന്‍ലോച്ച് അംഗീകരിച്ച രണ്ട് മന്ത്രിതല കരാറുകളിലൂടെയാണ് 15 സംഘടനകള്‍ റദ്ദാക്കാനുള്ള തീരുമാനം അറിയിച്ചത്.

2024-ല്‍ മാത്രം നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം ഏകദേശം 1,700 എന്‍ജിഒകളെ റദ്ദാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 19 ന് മാത്രം, ഏകാധിപത്യ ഭരണകൂടം 1,500 സംഘടനകള്‍ക്കുള്ള അംഗീകാരം റദ്ദാക്കി. അതില്‍ 678 ക്രൈസ്തവ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണം 2018 മുതല്‍ 5,400-ലധികം എന്‍ജിഒകള്‍ക്കുള്ള അനുമതി റദ്ദാക്കിയിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?