കൊച്ചി: ഇന്ത്യന്‍ സ്ത്രീത്വം അപമാനിതമാകുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ട കേന്ദ്ര സര്‍ക്കാര്‍ നിഷ്ക്രിയത്വം വെടിഞ്ഞ് ഉത്തരവാദിത്വം നിര്‍വഹിക്കണമെന്ന് കെസിബിസി. ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ ലോകത്തിന്റെ മുന്നില്‍ അപമാനിച്ച കലാപകാരികള്‍ക്കെതിരെ സത്വര നിയമനടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങള്‍ ഒന്നല്ല നൂറുകണക്കിനുണ്ട് എന്ന് വമ്പുപറയുന്ന മണിപ്പൂര്‍ മുഖ്യമന്ത്രി ബീരന്‍ സിംങ്ങ് രാഷ്ട്രീയക്കാര്‍ക്ക് അപമാനമാണ്. കലാപം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും അത് അടിച്ചമര്‍ത്താന്‍ ഉത്തരവാദിത്തം കാണിക്കാത്ത മുഖ്യമന്ത്രി രാജിവക്കുന്നതാണ് നല്ലത്.
സര്‍ക്കാര്‍ നടപടി എടുക്കാതിരുന്നാല്‍ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും എന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരിക്കുന്നു. അത്രമാത്രം നിഷ്ക്രിയത്വമാണ് മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വച്ചുപുലര്‍ത്തുന്നത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന സകലരും ഒരുവിഭാഗം പൗരന്മാരെ ഉന്മൂലനം ചെയ്യുന്ന മണിപ്പൂര്‍ കലാപത്തെ അപലപിക്കുന്ന തിനും കലാപം അടിച്ചമര്‍ത്തി സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനും മുന്നോട്ടു വരുന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയില്‍ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *