Follow Us On

18

October

2024

Friday

മണിപ്പൂരില്‍ നടക്കുന്നത് പ്രാകൃതവും ലജ്ജാകരവുമായ പ്രവൃത്തികള്‍: കെസിവൈഎം

മണിപ്പൂരില്‍ നടക്കുന്നത് പ്രാകൃതവും ലജ്ജാകരവുമായ പ്രവൃത്തികള്‍: കെസിവൈഎം

കണ്ണൂര്‍: മണിപ്പൂരില്‍  സ്ത്രീകള്‍ക്ക് നേരെ നടക്കുന്നത്  പ്രാകൃതവും ലജ്ജാകരവും പൈശാ ചികവുമായ  പ്രവര്‍ത്തനങ്ങളാണെന്ന് കെസിവൈഎം കണ്ണൂര്‍ രൂപതാ സമിതി. മണിപ്പൂരിലെ സ്ത്രീ പീഡനങ്ങള്‍ക്കെതിരെ കെസിവൈഎം കണ്ണൂര്‍ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും പ്രാര്‍ത്ഥനാ സായാഹ്നം നടത്തി.

ഭരണകൂടത്തിന്റെ ഭീകരത പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചും മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടി പൊതുസമൂഹം ഒന്നാകെ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടും നടത്തിയ പ്രതിഷേധ റാലി കേരള ലാറ്റിന്‍ കാത്തലിക് വുമണ്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു.

കെസിവൈഎം കണ്ണൂര്‍ രൂപതാ പ്രസിഡന്റ് സബിന്‍ കളത്തില്‍ അധ്യക്ഷത വഹിച്ചു. കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, കെസിവൈഎം സംസ്ഥാന സെക്രട്ടറി ഫെബിന ഫെലിക്‌സ്, ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, ഫാ. തോം സണ്‍ കൊറ്റിയത്ത്, ഫാ. പ്ലാറ്റോ സിസില്‍വ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?