Follow Us On

28

June

2025

Saturday

ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലിരിക്കുന്ന പ്രായം കൂടിയ രണ്ടാമത്തെ മാര്‍പാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലിരിക്കുന്ന  പ്രായം കൂടിയ രണ്ടാമത്തെ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: 2024 ഒക്‌ടോബര്‍ 17-ന് ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലിരിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ പാപ്പയായി മാറി. 93 -ാമത്തെ വയസില്‍ കാലം ചെയ്ത ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ മാത്രമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെക്കാള്‍ കൂടുതല്‍ പ്രായമുണ്ടായിരുന്ന മാര്‍പാപ്പ. 2030 മെയ് ഏഴ് വരെ മാര്‍പാപ്പയായി തുടര്‍ന്നാല്‍   ഏറ്റവും പ്രായം കൂടിയ മാര്‍പാപ്പ എന്ന ബഹുമതി ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സ്വന്തമാകും.

1740 ഫെബ്രുവരി ആറിന് കാലം ചെയ്ത ക്ലെമന്റ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയായിരുന്നു പ്രായംകൂടിയ മാര്‍പാപ്പമാരില്‍ ഇതുവരെ രണ്ടാമന്‍. 32,081 ദിവസങ്ങളാണ് അദ്ദേഹം ജീവിച്ചത്.  31,122 ദിവസം പിന്നിട്ട സമയത്താണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തത്. 2005 ഏപ്രില്‍ രണ്ടിന് കാലം ചെയ്ത ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 31, 001 ദിവസങ്ങളാണ് ജീവിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?