Follow Us On

23

November

2024

Saturday

‘മണിപ്പൂരിലെ പീഡിതര്‍ക്ക് നീതി വൈകിക്കരുത് ‘

‘മണിപ്പൂരിലെ പീഡിതര്‍ക്ക് നീതി വൈകിക്കരുത് ‘

ബംഗളൂരു: മണിപ്പൂരിലെ കൊടിയ പീഡനങ്ങള്‍ക്കിരയായ വനിതകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബംഗളൂരുവിലെ കത്തോലിക്ക വനിതാ പ്രവര്‍ത്തകര്‍ തിരികൊളുത്തി പ്രകടനം നടത്തി. ബംഗളൂരുവിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലിനുമുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധറാലിയിലും സമ്മേളനത്തിലും ആയിരത്തോളം വനിതകള്‍ പങ്കെടുത്തു. മണിപ്പൂരിലെ വനിതകളുടെ അന്തസും ജീവനും സംരക്ഷിക്കൂ എന്ന പ്ലാക്കാര്‍ഡുകളുമേന്തിയാണ് റാലിയില്‍ ആളുകള്‍ പങ്കെടുത്തത്.

നാം വ്യത്യസ്തരും അവകാശങ്ങളില്‍ വ്യത്യസ്തരുമായിരിക്കാം പക്ഷേ സ്ത്രീകളുടെ അന്തസ് കാത്തുസൂക്ഷിക്കുക തന്നെ വേണമെന്ന് ബംഗളൂരു അതിരൂപതയിലെ വനിതാകമ്മീഷന്‍ സെക്രട്ടറി പ്രിയ ഫ്രാന്‍സിസ് പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ സമൂഹത്തിന്റെ പ്രഥമ പരിഗണനയായിരിക്കണമെന്നും പ്രിയ ഫ്രാന്‍സിസ് ഓര്‍മിപ്പിച്ചു. മണിപ്പൂരില്‍ നടന്നത് ന്യൂനപക്ഷത്തിനുമേലുള്ള സോഷ്യോ-റിലീജിയസ് അക്രമമാണെന്ന് ബംഗളൂരുവിലെ വിമന്‍ ആക്ടിവിസ്റ്റായ റൂത്ത് മനോരമ അഭിപ്രായപ്പെട്ടു.

കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കൂട്ടാക്കാത്ത പ്രധാനമന്ത്രിയുടെ മനോഭാവത്തെ റൂത്ത് വിമര്‍ശിച്ചു. മണിപ്പൂരില്‍ നടന്നത് വളരെ ആസൂത്രിതമായ വംശീയ ഉന്മൂലനമാണെന്നും അതിഗൗരവമായ അക്രമമാണെന്നും സെന്റ് ജോസഫ്‌സ് ഈവനിംഗ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പോള്‍ ന്യൂമാന്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിക്ക് ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുവാന്‍ അഗ്രഹമുണ്ട് പക്ഷേ, മണിപ്പുരിലെ യുദ്ധം അവസാനിപ്പിക്കുവാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?