എറണാകുളം: ജീസസ് യൂത്ത് കെയ്റോസ് മീഡിയായുടെ ഇരുപത്തിയാറാം വാര്‍ഷികം പിഒസിയില്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ കാലഘട്ടത്തില്‍ നല്ല ജീവിത മാതൃകകള്‍ ഉണ്ടാകണമെന്നും സമൂഹത്തിന്റെ എല്ലാ മേഖലകളിലുംപെട്ടവരെ ചേര്‍ത്തുപിടിക്കാനുള്ള വിളി വലുതാണെന്നും മാര്‍ വാണിയപുരക്കല്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ യഥാര്‍ത്ഥ നവോത്ഥാന നായകന്‍ ചാവറയച്ചനാണെന്നും യാഥാര്‍ഥ്യത്തെ തമസ്‌കരിച്ച് ചരിത്രത്തെ വളച്ചൊടിച്ചു സാക്ഷര കേരളത്തിന് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും എഴുത്തു കാരനും ചിന്തകനുമായ രാംമോഹന്‍ പാലിയത്ത് പറഞ്ഞു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തി ക്കുന്ന കാത്തലിക് മീഡിയ അസോസിയേഷന്റെ അന്താരാഷ്ട്ര അവാര്‍ഡുകള്‍ കരസ്ഥമാക്കിയ എഴുത്തുകാരെ യോഗത്തില്‍ ആദരിച്ചു.
കെയ്റോസ് മീഡിയ ഡയറക്ടര്‍ ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍ അധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ് ചെമ്പോളി, അഡ്വ. ജോണ്‍സണ്‍ ജോസ്, പ്രഫ. സി.സി. ആലീസ്‌ക്കുട്ടി, അഡ്വ. റൈജു വര്‍ഗീസ്, മിഥുന്‍ പോള്‍, പി.ജെ. ജസ്റ്റിന്‍, സി.എ. സാജന്‍, സുജ സിജു, ആന്റോ എല്‍.പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *