കാക്കനാട്: പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ് സ്വാമിനാഥന്‍ തലമുറകള്‍ക്ക് വഴിക്കാട്ടിയ പ്രതിഭയെന്ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല ഞ്ചേരി. ഡോ. സ്വാമിനാഥന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച മാര്‍ ആലഞ്ചേരി അദ്ദേഹ ത്തിന്റെ കാഴ്ചപ്പാടുകള്‍ നാടിന്റെ സമഗ്രവി കസനത്തിന് വഴിതെളിച്ചെന്നും രാജ്യത്തിന്റെ കാര്‍ഷിക വികസനത്തിനുവേണ്ടി അദ്ദേഹം തന്റെ ജീവിതംതന്നെ സമര്‍പ്പിച്ചുവെന്നും അനുസ്മരിച്ചു.
കേരളത്തിന്റെ കാര്‍ഷിക പശ്ചാത്തലത്തില്‍നിന്നും ആരംഭിച്ച ഡോ. സ്വാമിനാഥന്റെ ജീവിതയാത്ര അത്ഭുതകരമായ വഴികളിലൂടെയാണ് മുന്നോട്ടു പോയത്. നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് അദ്ദേഹം നടത്തിയ ഗവേഷണങ്ങളും വിഭാവനം ചെയ്ത പദ്ധതികളും പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷന്‍ തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ക്ക് അദ്ദേഹത്തെ അര്‍ഹനാക്കി. കുട്ടനാട്ടിലെ നെല്‍കൃഷിയുടെ സംരക്ഷണത്തിനുവേണ്ടി അദ്ദേഹം മുന്നോട്ടുവെച്ച പദ്ധതിയും ഏറെ ശ്രദ്ധേയമായിരുന്നു.
ഡോ. സ്വാമിനാഥനുമായുള്ള വ്യക്തിപരമായ ബന്ധം കര്‍ദിനാള്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും കര്‍മ്മധീരതയും സ്വായത്തമാക്കി രാജ്യത്തിന്റെ കാര്‍ഷിക പുരോഗതിക്കുവേണ്ടി സമര്‍പ്പണം ചെയ്യുന്നതാണ് ഡോ. സ്വാമിനാഥന് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമതിയെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *