Follow Us On

15

January

2025

Wednesday

സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങളിലൂടെ നടത്തുന്ന നീക്കങ്ങള്‍ അപലപനീയം

സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങളിലൂടെ നടത്തുന്ന നീക്കങ്ങള്‍ അപലപനീയം
താമരശേരി: താമരശേരി രൂപതാംഗം ഫാ. തോമസ് (അജി) പുതിയാപറമ്പിലുമായി ബന്ധപ്പെട്ട്, സഭയുടെ കാനന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് താമരശേരി രൂപതാ പിആര്‍ഒ ഫാ. ജോസഫ് കളരിക്കല്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കത്തോലിക്ക സഭയുടെ കാനന്‍ നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് നടത്തിയിരിക്കുന്ന ആരോപണങ്ങള്‍ വിശ്വാസസമൂഹത്തെയും പൊതുസമൂഹത്തെയും പൂര്‍ണമായി തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഫാ. തോമസ് പുതിയാപറമ്പിലിന് താമരശേരി രൂപതയില്‍നിന്നും നല്‍കിയ ഉത്തരവാദിത്വം ഏറ്റെടുക്കാതെ, വാഗ്ദാനം ചെയ്ത അനുസരണത്തിന് വിപരീതമായി പ്രവര്‍ത്തിച്ചതുകൊണ്ട്, സഭാ നിയമം അനുശാസിക്കുന്ന അച്ചടക്ക നടപടികള്‍ ഏതൊരു സംവിധാനത്തിലും ഉള്ളതുപോലെ അനിവാര്യമായിത്തീരുന്നു. തോമസച്ചനെ കേള്‍ക്കുന്നതിനും തിരികെ ശുശ്രൂഷകളില്‍ പ്രവേശിക്കാന്‍ സഹായിക്കുന്നതിനും വേണ്ടിയാണ് കാനന്‍ നിയമങ്ങള്‍ക്കു വിധേയമായി ഒരു കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. ഈ അവസരം അച്ചന്‍ ഉപയോഗപ്പെടുത്തുമെന്നാണ് രൂപതയുടെ പ്രതീക്ഷ.
ഇതിനു വിപരീതമായി വിഷയത്തിന്റെ സത്യാവസ്ഥ മനസിലാക്കാതെ ഫാ. തോമസിനെയും അദ്ദേഹം അംഗമായിരിക്കുന്ന താമരശേരി രൂപതയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് മാധ്യമ ധര്‍മ്മത്തിന് നിരക്കാത്തതും അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?