വത്തിക്കാന്‍ സിറ്റി: ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം വീണ്ടുമറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗോള കത്തോലിക്കാ സഭാ സിനഡില്‍ പങ്കെടുക്കുന്ന സീറോമലബാര്‍ സഭയുടെ പ്രതിനിധികള്‍ സിനഡു സമ്മേളനത്തിനുമുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തിയപ്പോഴാണ് മാര്‍പാപ്പ ഇക്കാര്യം ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയത്. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചപ്പോഴാണ് പരിശുദ്ധ പിതാവ് ഇന്ത്യാ സന്ദര്‍ശനത്തിനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും സമയത്തിന്റെ പൂര്‍ണ്ണതയില്‍ ദൈവഹിത പ്രകാരം അത് സംഭവിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തത്.
കൂടിക്കാഴ്ച്ചയില്‍ ഫാ. ജേക്കബ് കൂരോത്ത് വരച്ച വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഐക്കണ്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിമാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും കൂടിച്ചേരലിന് പരിശുദ്ധ പിതാവ് നന്ദി അറിയിച്ചു.
സീറോമലബാര്‍ സഭാ പ്രതിനിധികളായ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് മെല്‍ബണ്‍ രൂപത ചാന്‍സലര്‍ ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍, ഗള്‍ഫ് രാജ്യങ്ങളിലെ സഭയെ പ്രതിനിധീകരിക്കുന്ന ദുബായില്‍നിന്നുള്ള മാത്യു തോമസ്, സിനഡല്‍ മീഡിയ ടീം അംഗമായ ഫാ. ജോര്‍ജ് പ്ലാത്തോട്ടം എസ്ഡിബി, സിനഡല്‍ ടീമിനെ സഹായിക്കുന്ന സംഘത്തിലെ അംഗമായ ബെല്‍ത്തങ്ങാടി രൂപതാംഗം ഫാ. ടോമി കള്ളിക്കാട്ട് എന്നിവരും കൂടിക്കാഴ്ച്ചയില്‍ സന്നിഹിതരായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *