എറണാകുളം: സകല വിശുദ്ധരുടെ ഓര്‍മ്മദിനത്തില്‍ കുട്ടികള്‍ക്കായി ജീസസ് യൂത്ത് കെയ്‌റോസ് ബഡ്‌സ് ഒരുക്കുന്ന ഹോളീ ഹാബിറ്റ്‌സ് ശ്രദ്ധേയമാകുന്നു. വിശുദ്ധരുടെ വസ്ത്രങ്ങളണിഞ്ഞു വിശുദ്ധവചനങ്ങള്‍ ഉരുവിടുന്ന കുട്ടികളുടെ വീഡിയോയും ഫോട്ടോയും അയച്ചു ആര്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനോടകം നൂറുകണക്കിന് കുരുന്നുകളുടെ വീഡിയോകളും ഫോട്ടോകളുമാണ് കെയ്‌റോസ് ബഡ്‌സ് ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചിട്ടുള്ളത്.
https://www.instagram.com/kairosbuds/
കുട്ടികളില്‍ വിശുദ്ധരോടുള്ള സ്‌നേഹവും സൗഹാര്‍ദ്ധവും ആഭിമുഖ്യവും വളര്‍ത്തിയെടുക്കാന്‍ വേണ്ടിയാണ് ഹോളീ ഹാബിറ്റ്‌സ് സംഘടിപ്പിച്ചിരിക്കുന്നതെന്നു പ്രോഗ്രാം കോഓര്‍ഡിനേറ്ററും കെയ്‌റോസ് ബഡ്‌സ് ചീഫ് എഡിറ്ററുമായ നോബിന്‍ ജോസ് സിംഗപ്പൂര്‍ അറിയിച്ചു. ഇതു രണ്ടാം തവണയാണ് ഹോളീ ഹാബിറ്റ്‌സ് സംഘടിപ്പിക്കുന്നത്. നവംബര്‍ 5 വരെ പരിപാടിയില്‍ പങ്കെടുക്കാം. താഴെക്കാണുന്ന ലിങ്കില്‍ കയറിയാണ് ഫോട്ടോകളും വീഡിയോകളും അയക്കേണ്ടത്.
https://www.jykairosmedia.org/holy-habits
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ലഭിക്കുന്ന എന്‍ട്രികള്‍ പരിശോധനകള്‍ക്ക് ശേഷം കെയ്‌റോസ് ബഡ്‌സ് ഇന്‍സ്റ്റാഗ്രാം പേജില്‍ പ്രസിദ്ധപ്പെടുത്തും. കൂടുതല്‍ ലൈക്കും ഷെയറും ലഭിക്കുന്ന എന്റികള്‍ക്കാണ് സമ്മാനങ്ങള്‍. 14 വയസും അതില്‍ താഴെയുമുള്ള കുട്ടികള്‍ക്കാണ് ഹോളീ ഹാബിറ്റ്‌സില്‍ പങ്കെടുക്കാന്‍ കഴിയുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *