Follow Us On

08

September

2024

Sunday

മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ ജനുവരി 19 മുതല്‍

മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ്  കണ്‍വന്‍ഷന്‍ ജനുവരി 19 മുതല്‍

പത്തനംതിട്ട: മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്റെ 107-ാം സമ്മേളനം 2024 ജനുവരി 19 മുതല്‍ 25 വരെ മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ മൈതാനിയില്‍ നടക്കും. കണ്‍വന്‍ഷന്റെ ആലോചനായോഗം തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി കെ.ജി. ജോണ്‍സന്‍ കല്ലിട്ടതില്‍ കോറെപ്പിസ്‌കോപ്പയുടെ അധ്യക്ഷതയില്‍ മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ചേര്‍ന്നു.

കണ്‍വന്‍ഷന്റെ നടത്തിപ്പിന് ഡോ. എബ്രഹാം മാര്‍ സെറാഫിം (രക്ഷാധികാരി), കെ.ജി. ജോണ്‍സന്‍ കല്ലിട്ടതില്‍ കോറെപ്പിസ്‌കോപ്പ (ഉപ രക്ഷാധികാരി), ഫാ. ടൈറ്റസ് ജോര്‍ജ് (കോ-ഓര്‍ഡിനേറ്റര്‍), ഫാ. ഗബ്രിയേല്‍ ജോസഫ് (പ്രസിഡന്റ്), ഫാ. കോശി വി. വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ടി.ജെ. ചെറിയാന്‍ (ജനറല്‍ കണ്‍വീനര്‍), ഏബല്‍ മാത്യു (ജോയിന്റ് ജനറല്‍ കണ്‍വീനര്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?