Follow Us On

22

November

2024

Friday

ആഗോള യുവജന സംഗമത്തിലേക്ക് ഉത്തര കൊറിയൻ യുവജനങ്ങളെ ക്ഷണിച്ച് ദക്ഷിണ കൊറിയന്‍ ആര്‍ച്ച് ബിഷപ്പ്

ആഗോള യുവജന സംഗമത്തിലേക്ക് ഉത്തര കൊറിയൻ യുവജനങ്ങളെ ക്ഷണിച്ച് ദക്ഷിണ കൊറിയന്‍ ആര്‍ച്ച് ബിഷപ്പ്

സിയൂള്‍: 2027ൽ രാജ്യത്ത് നടക്കുന്ന ലോക യുവജന സംഗമത്തിൽ ഉത്തര കൊറിയയിലെ യുവജനങ്ങളെ ക്ഷണിക്കാൻ തനിക്കാഗ്രഹമുണ്ടെന്ന് ദക്ഷിണ കൊറിയൻ ആർച്ച് ബിഷപ്പ് സൂൺ ടയിക്. കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് കൊറിയയുടെ ക്യാമ്പസിൽ നടന്ന എട്ടാമത് കൊറിയൻ പെനിന്‍സ്വേല പീസ് ഷെയറിങ് ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കൊറിയകൾ തമ്മിൽ ഒത്തുതീർപ്പിലേക്കും, സമാധാനത്തിലേക്കും എത്തുന്ന മാർഗങ്ങൾ ആരായുക എന്നതായിരുന്നു ഇപ്രാവശ്യത്തെ സമ്മേളനത്തിന്റെ പ്രമേയം. ഉത്തര കൊറിയയിലുള്ളവർക്ക്‌ സഹായങ്ങളെത്തിക്കുക, ദക്ഷിണ കൊറിയയിൽ അഭയാർത്ഥികളായി കഴിയുന്ന ഉത്തര കൊറിയക്കാരെ സഹായിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പീസ് ഫോറം നടത്തിവരുന്നത് .പലർക്കും സംശയങ്ങൾ ഉണ്ടെങ്കിലും, സമാധാനം വേണമെന്നുണ്ടെങ്കിൽ നമ്മൾ ഒരിക്കലും ഒത്തുതീർപ്പിനു വേണ്ടിയുളള ശ്രമങ്ങൾ അവസാനിപ്പിക്കരുതെന്ന് ചടങ്ങിന്റെ ആമുഖപ്രസംഗം നടത്തിയ ഹാൻയാങ്ങ് സർവ്വകലാശാലയിലെ പ്രൊഫസറായ ഹോങ്ങ് യോങ്ങ് പ്യോ പറഞ്ഞു.

ഈ ലക്ഷ്യത്തിലെത്തുന്നതിനായി ഫോറത്തിന് ചെറിയ സംഭാവനകളെങ്കിലും നൽകാൻ സാധിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. ഉത്തരകൊറിയയിൽ മിഷനറി പ്രവർത്തനം നടത്തുക എന്നത് തനിക്ക് ലഭിച്ച വിളിയായിട്ടാണ് കാണുന്നതെന്ന് ആർച്ച് ബിഷപ്പ് സൂൺ പറഞ്ഞു. ഉത്തരകൊറിയയിലെ മിഷനുവേണ്ടി, ഉത്തരകൊറിയൻ അഭയാർത്ഥികളെ സഹായിക്കുന്നത് ഉൾപ്പെടെയുളള നടപടികൾ പ്രവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജപ്പാന്റെ കോളനി ആയിരിന്ന കൊറിയൻ ഉപ ഭൂഖണ്ഡത്തെ 1945 ലെ യാൾട്ട കോൺഫറൻസിൽ വെച്ചാണ്  തെക്കും വടക്കുമായി വിഭജിക്കാൻ തീരുമാനിച്ചത്. അങ്ങനെ അമേരിക്കൻ നിയന്ത്രണത്തിലുള്ള ദക്ഷിണ കൊറിയയും സോവിയറ്റ് യൂണിയൻറെ നിയന്ത്രണത്തിലുള്ള കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കായി ഉത്തര കൊറിയയും നിലവിൽ വരികയായിരിന്നു. ലോകത്തിൽ ഏറ്റവുമധികം മത സ്വാതന്ത്ര്യ ലംഘനം നടക്കുന്നതും ക്രൈസ്തവര്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നതും ഏകാധിപതിയായ കിം ജോംഗ് ഉന്‍ ഭരിക്കുന്ന ഉത്തര കൊറിയയിലാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?