Follow Us On

24

November

2024

Sunday

കത്തോലിക്കാ കോണ്‍ഗ്രസ് അതിജീവന യാത്ര 11-ന് തുടങ്ങും

കത്തോലിക്കാ കോണ്‍ഗ്രസ്  അതിജീവന യാത്ര 11-ന് തുടങ്ങും

തൃശൂര്‍: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രസിഡന്റ് ബിജു പറയനിലം നയിക്കുന്ന അതിജീവന യാത്ര ഡിസംബര്‍ 11-ന് ആരംഭിക്കും. വന്യജീവി ആക്രമണങ്ങളില്‍ നിന്നും കര്‍ഷകരെയും കൃഷിയെയും രക്ഷിക്കുക, കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുക, സംസ്ഥാനത്തെ ക്രൈസ്തവ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഡിസംബര്‍ 11 മുതല്‍ 22 വരെ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള കത്തോലിക്കാ കോണ്‍ഗ്രസിന്റെ അതിജീവന യാത്ര.

യാത്രയ്ക്ക് ഡിസംബര്‍ 16ന് തൃശൂരില്‍ വമ്പിച്ച സ്വീകരണം നല്‍കാന്‍ അതിരൂപതാ സമിതി തീരുമാനിച്ചു. സ്വീകരണ സമ്മേളനത്തില്‍ മതമേലധ്യക്ഷന്മാര്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരെ പങ്കെടുപ്പിക്കും. ഡിസംബര്‍ 22-ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകദ്രോഹ നടപടികളാണ് തുടരുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. അതിരൂപത പ്രസിഡന്റ് ജോഷി വടക്കന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എന്‍ പി ജാക്‌സണ്‍, ഗ്ലോബല്‍ ട്രഷറര്‍ ഡോ. ജോബി കാക്കശേരി, തോമസ് ചിറമ്മല്‍, കരോളി ജോഷ്വാ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?