Follow Us On

28

November

2025

Friday

പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരോട് പക്ഷംചേര്‍ന്ന വ്യക്തി

പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരോട് പക്ഷംചേര്‍ന്ന വ്യക്തി
കൊച്ചി: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോട് പക്ഷം ചേര്‍ന്ന വ്യക്തിയായിരുന്നു ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്ന്  വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. രാജ്യത്തിന്റെ കാര്യനിര്‍വഹണ മേഖലയില്‍ അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുസ്മരിച്ചു.
അസംഘടിത തൊഴിലാളികളുടെ വിഷയങ്ങളില്‍ ഇടപെടുകയും പ്രളയകാലത്ത് എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ വിഭവസമാഹരണ കേന്ദ്രം തുറന്ന് അതിലൂടെ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന്   മുന്‍കൈയെടുത്ത വ്യക്തിയായിരുന്നു ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്ന് ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു. ക്രൈസ്തവരുടെ വിഷയങ്ങള്‍ പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ അംഗമായിരുന്ന ഡോ. അദ്ദേഹം പാര്‍ ശ്വവല്ക്കരിക്കപ്പെട്ട ജനങ്ങളെയും കേള്‍ക്കുന്നതിന് പ്രത്യേക താല്‍പര്യം എടുത്തിരുന്നു. സിവില്‍ സര്‍വീസ് മേഖലയിലേക്ക് യുവാക്കള്‍ കടന്നുവരുന്നതിന് അദ്ദേഹം നടത്തിവന്നിരുന്ന പരിശീലന കേന്ദ്രം നിരവധി പേര്‍ക്ക് പഠനകാര്യങ്ങളില്‍ പ്രേരക ശക്തിയായിട്ടുണ്ടെന്നും ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?