Follow Us On

27

November

2024

Wednesday

യുവത്വം അതിവേഗത്തില്‍ സഞ്ചരിക്കുന്ന കാലഘട്ടം

യുവത്വം അതിവേഗത്തില്‍ സഞ്ചരിക്കുന്ന കാലഘട്ടം
കൊച്ചി: യുവത്വം അതിവേഗത്തില്‍ സഞ്ചരിക്കുന്ന കാലഘട്ടമാണെന്ന് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കത്തോലിക്കാ സഭയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കെസിസിയുടെ ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങള്‍ സഭയുടെ പ്രത്യാശയും ചൈതന്യവുമാണ്. ജീവിതത്തിന്റെ സങ്കീര്‍ണ്ണത നിറഞ്ഞ കാലഘട്ടത്തില്‍ അവര്‍ ഒറ്റക്കല്ല എന്ന ബോധ്യം നല്‍കുന്നതിനും അവരെ കൂടെ നിര്‍ത്തുന്നതിനും സഭയും സമൂഹവും ബദ്ധശ്രദ്ധരാകേണ്ടതുണ്ടെന്നും കാതോലിക്കാ ബാവ പറഞ്ഞു.
 കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ‘കത്തോലിക്കാ യുവജനങ്ങള്‍ : വെല്ലുവിളികളും പ്രതിസന്ധികളും ഭാവിയും’ എന്ന വിഷയത്തെ അധികരിച്ച് ബീനാ സെബാസ്റ്റ്യന്‍ പ്രബന്ധം അവതരിപ്പിച്ചു. കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല മോഡറേറ്റര്‍ ആയിരുന്നു. ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജെസി ജെയിംസ്, ടോമി ഈപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജെ.ബി കോശി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജെ.ബി കോശി കമ്മീഷന്‍ അംഗവും രാഷ്ട്രപതിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?