Follow Us On

06

June

2025

Friday

സമുദായത്തിന്റെ മോചനത്തിന് വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ വലുത്

സമുദായത്തിന്റെ മോചനത്തിന് വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ വലുത്
വ്യക്തിയുടെയും സമൂഹത്തിന്റെയും സമുദായത്തിന്റെയും മോചനത്തിന് വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ വലുതാണെന്ന് കോട്ടപ്പുറം രൂപതാ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍  ഡോ.  അലക്‌സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കോട്ടപ്പുറം രൂപതാ സമിതി നടത്തിയ സമുദായദിനാചരണവും 31-ാമത് മെറിറ്റ് അവാര്‍ഡ് സമ്മേളനവും പള്ളിപ്പുറം മഞ്ഞുമാതാ ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിദ്യാഭ്യാസത്തിലൂടെ നേടുന്ന വിജ്ഞാനം കുടുംബത്തിന്റെയും സമുദായത്തിന്റെയും ഉന്നമനത്തിനായി ഉപയോഗിക്കാന്‍ യുവതലമുറ തയാറാകണമെന്ന് ഡോ.  അലക്‌സ് വടക്കുംതല കൂട്ടിച്ചേര്‍ത്തു.
കോട്ടപ്പുറം രൂപതയുടെ നിയുക്തമെത്രാന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യാതിഥിയായിരുന്നു. ജോയ് ഗോതുരുത്ത് സമുദായദിന സന്ദേശം നല്‍കി. കെഎല്‍സിഎ രൂപതാ പ്രസിഡന്റ് അനില്‍ കുന്നത്തൂര്‍ അധ്യക്ഷത വഹിച്ചു.  കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, ഫാ. ജൈജു ഇലഞ്ഞിക്കല്‍, ഫാ. സിജു വേലിക്കകത്തോട്ട്, ഇ.ഡി. ഫ്രാന്‍സിസ്, അലക്സ് താളൂപ്പാടത്ത്, സിപ്പി പള്ളിപ്പുറം, ജോസഫ് പനക്കല്‍, ഫ്രാന്‍സിസ്, ജോണ്‍സണ്‍ മങ്കുഴി, പി.എഫ്. ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.
 എസ്എസ്എല്‍സി, പ്ലസ്ടു, ബിരുദ, ബിരുദാനന്തര ബിരുദ, ഡോക്ടറേറ്റ് തുടങ്ങിയ രൂപതയിലെ 200 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. കരാട്ടയില്‍ ബ്ലാക്ക് ബെല്‍റ്റ് ഫോര്‍ത്ത് ഡാന്‍ വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ സാന്‍ഡ്രിയ ഫാന്റിന്‍, ആര്‍പിഎഫ് വിശിഷ്ട സേവനത്തിനുള്ള സേനാമെഡല്‍ കരസ്ഥമാക്കിയ ജോളി റോബിന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?