Follow Us On

17

October

2024

Thursday

വരാപ്പുഴ അതിരൂപതാ കുടുംബ വിശുദ്ധീകരണ വര്‍ഷവും ദിവ്യകാരുണ്യ കോണ്‍ഗ്രസും സമാപിച്ചു

വരാപ്പുഴ അതിരൂപതാ കുടുംബ വിശുദ്ധീകരണ വര്‍ഷവും ദിവ്യകാരുണ്യ കോണ്‍ഗ്രസും സമാപിച്ചു
കൊച്ചി: വരാപ്പുഴ അതിരൂപതയില്‍ ഒരു വര്‍ഷം നീണ്ടുനിന്ന കുടുംബ വിശുദ്ധീകരണ വര്‍ഷ പരിപാടികള്‍ക്കും ദിവ്യകാരുണ്യ കോണ്‍ഗ്രസിനും സമാപനം കുറിച്ചുകൊണ്ട് എറണാകുളം പാപ്പാളി ഹാളില്‍ നടന്ന അതിരൂപതാ ജൂബിലി ദമ്പതിസംഗമം ആര്‍ച്ചുബിഷപ്  ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ നടന്ന ദിവ്യകാരുണ്യ പ്രഭാഷണം തോട്ടുവ നവജീവന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. വിപിന്‍ ചൂതന്‍പറമ്പില്‍ നയിച്ചു. കത്തീഡ്രല്‍ ദേവാലയത്തിന് ചുറ്റും നടത്തിയ ദിവ്യകാരുണ്യപ്രദിക്ഷണത്തിന് വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം നേതൃത്വം നല്‍കി. ദിവ്യകാരുണ്യത്തിന്റെ സമാപന ആശിര്‍വാദം ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചു.
ആര്‍ച്ചുബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ വരാപ്പുഴ അതിരൂപതയിലെ വൈദികര്‍  സഹകാര്‍മ്മികരായി. അതിരൂപതയിലെ ഏറ്റവും മികച്ച ഫോറോന കുടുംബ യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡ് ആര്‍ച്ചു ബിഷപ് സമ്മാനിച്ചു. ചാന്‍സിലര്‍ ഫാ. എബി ജിന്‍ അറക്കല്‍ രചന നിര്‍വഹിച്ച് ഫാ. ടിജോ തോമസ് സംഗീത സംവിധാനം നിര്‍വഹിച്ച തണല്‍ എന്ന ആത്മീയ സംഗീത ആല്‍ബം ഡോ. കളത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു. അതേത്തുടര്‍ന്ന് 2024 യുവജന വര്‍ഷമായി ആര്‍ച്ചുബിഷപ് ഡോ.ജോസഫ് കളത്തിപറമ്പില്‍ പ്രഖ്യാപിച്ചു. കുടുംബ വിശുദ്ധീകരണ വര്‍ഷ സമാപന ചടങ്ങുകള്‍ക്ക് കത്തീഡ്രല്‍ വികാരി ഫാ. പീറ്റര്‍ കൊച്ചുവീട്ടില്‍, അതിരൂപത മിനിസ്ട്രി കോ-ഓഡിനേറ്റര്‍ ഫാ. യേശുദാസ് പഴമ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?