Follow Us On

20

September

2024

Friday

നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോനാ ദൈവാലയ കൂദാശയും മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയ പ്രഖ്യാപനവും 18ന്

നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോനാ ദൈവാലയ കൂദാശയും മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയ പ്രഖ്യാപനവും 18ന്
ഇടുക്കി: പുതുതായി പണികഴിപ്പിച്ച നെടുങ്കണ്ടം സെന്റ് സെബാ സ്റ്റ്യന്‍സ് ഫെറോനാ ദൈവാലയത്തിന്റെ കൂദാശാകര്‍മ്മവും മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയ പ്രഖ്യാപനവും നാളെ (ജനുവരി 18ന്) നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആണ് ദൈവാലയ കൂദാശയും പ്രഖ്യാപനവും നടത്തുന്നത്. കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, മോണ്‍. ജോസ് കരിവേലിക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും.
രാവിലെ 9.30-ന് യുവജനങ്ങളുടെ വാഹന റാലിയുടെ അകമ്പടിയോടെ എത്തിച്ചേരുന്ന മേജര്‍ ആര്‍ച്ചുബിഷപ്പിന് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെയും ഇടവക വികാരി ഫാ. ജെയിംസ് ശൗര്യംകുഴിയുടെയും  നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് തിരുക്കര്‍മ്മങ്ങള്‍ക്ക് ഒരുക്കമായുള്ള പ്രദക്ഷിണം സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിന്നും ആരംഭിക്കും. രൂപതയിലെ മുഴുവന്‍ വൈദികരും തിരുകര്‍മ്മങ്ങ ളില്‍ സഹകാര്‍മികരാകും.  28, ഞായറാഴ്ചയാണ് തിരുനാള്‍ അവസാനിക്കുന്നത്. മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ എന്നിവര്‍ തിരുനാള്‍ ദിവസങ്ങളില്‍ വി. കുര്‍ബാനക്ക് കാര്‍മ്മികത്വം വഹിക്കും.
 1952 ലാണ് നെടുങ്കണ്ടത്ത് ഒരു ഇടവക സ്ഥാപിതമാകുന്നത്. ആദ്യകാല കുടിയേറ്റക്കാരുടെ ആശ്രയകേന്ദ്രം ആയിരുന്നു നെടുങ്കണ്ടം പള്ളി. ആദ്യ കാലഘട്ടത്തില്‍ 50 ഓളം കുടുംബങ്ങള്‍ മാത്രമാണ് ഇടവകയില്‍ ഉണ്ടായിരുന്നത് പിന്നീട് ഇടവകതിരിഞ്ഞ് 8 സ്വതന്ത്ര ഇടവകകള്‍ രൂപീകരിച്ചതിനു ശേഷവും ആയിരത്തോളം കുടുംബങ്ങള്‍ ഉള്ള വലിയ ഇടവകയാണ് നെടുങ്കണ്ടം. ഇടവക സ്ഥാപിതമായി 72 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഹൈറേഞ്ചിലെ പ്രമുഖ ഇടവക എന്ന ഖ്യാതിക്കപ്പുറം സീറോ മലബാര്‍ സഭയിലെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ഇടവകയായി കൂടി ഉയര്‍ത്ത പ്പെടുകയാണ്.
വിപുലമായ ഒരുക്കങ്ങളാണ് നെടുങ്കണ്ടത്ത് ക്രമീകരിച്ചിട്ടുള്ളത്. 200 പേരടങ്ങിയ സ്വാഗത സംഘം വിവിധ കമ്മിറ്റികളിലായി പ്രവര്‍ത്തിക്കുന്നു. ദൈവാലയ കൂദാശയ്ക്കും പ്രഖ്യാപനത്തിനും രൂപതാ വികാരി ജനറാള്‍മാര്‍ക്കൊപ്പം  ഫാ. ജെയിംസ് ശൗര്യംകുഴി, ഫാ. ജോസഫ് കൂട്ടുംകുടിയില്‍, ഫാ. ജോണ്‍ ചേനംചിറയില്‍, കെ. സി ചാക്കോ വരമ്പകത്ത്, ജോസഫ് ചാക്കോ പുത്തൂര്‍, ടോമി തോമസ് പൊട്ടനാനിയില്‍, ജോബിന്‍ തോമസ് മീന്‍തത്തിയില്‍  എന്നിവര്‍ നേതൃത്വം നല്‍കുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?