വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ നേതൃത്വത്തില്‍ മെയ് മാസത്തില്‍ ആഘോഷിക്കുന്ന കുട്ടികള്‍ക്കായുള്ള ആദ്യ ആഗോളദിനത്തിന്റെ ലോഗോ പുറത്തിറക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കുട്ടികളുടെ ആദ്യ ആഗോളദിനത്തിന്റെ പരിപാടികള്‍ വിശദീകരിച്ചുകൊണ്ട് കര്‍ദിനാള്‍ ടൊളെന്‍ഷ്യോ ഡെ മെന്‍ഡോന്‍കാ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലോഗോ പുറത്തിറക്കിയത്.
സാംസ്‌കാരിക കാര്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടാണ് കര്‍ദിനാള്‍ ടൊളെന്‍ഷ്യോ. വിവിധ വര്‍ണങ്ങളിലുള്ള കുട്ടികളുടെ കൈപ്പത്തികള്‍ ചേര്‍ത്താണ് ലോഗോ തയാറാക്കിയിരിക്കുന്നത്.
കുട്ടികള്‍ക്കായുളള ആഗോളദിനാഘോഷത്തിന്റെ കേന്ദ്രം റോമിലും വത്തിക്കാനിലുമായിരിക്കുമെന്നും എന്നാല്‍ പ്രാദേശിക സഭകളുടെ നേതൃത്വത്തില്‍ രൂപതാ തലത്തിലും ആഘോഷങ്ങള്‍ നടക്കുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. ” എല്ലാം ഞാന്‍ നവീകരിക്കുന്നു” എന്നതാണ് ഈ ആഘോഷത്തിന്റെ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്.
കുട്ടികളുടെ ഊര്‍ജ്ജസ്വലതയോടെ ക്രിസ്തുവിന്റെ ആത്മാവിനാല്‍ നടക്കുന്ന മാറ്റങ്ങളെ സ്വീകരിക്കുവാനുള്ള ക്ഷണമാണിത്. കുട്ടികളില്‍ നിന്ന് പൊട്ടി പുറപ്പെടുന്ന സുവിശേഷം ശ്രവിക്കുന്നതിനായി വിവിധ സമൂഹങ്ങളില്‍ നിന്നുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി കണ്ടുമുട്ടാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഗ്രഹിക്കുന്നതായും കര്‍ദിനാള്‍ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *