മിസ് ഗോള്‍ഡന്‍ ഫേസ് 2024 മോഡല്‍ മത്സര വിജയി ആയത് മത്സ്യത്തൊഴിലാളിയുടെ മകള്‍ തിരുവനന്തപുരം പുല്ലുവിള സ്വദേശി ത്രേസ്യ ലൂയിസ്.
ജനുവരി 20ന് ചെന്നൈ ഹില്‍ട്ടണ്‍ ഗിണ്ടി ഹോട്ടലില്‍ നടന്ന ഗോള്‍ഡന്‍ ഫേസ് ഒഫ് സൗത്ത് ഇന്ത്യ മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായി കിരീടം ചൂടിയിരിക്കുന്ന ത്രേസ്യ, പുല്ലുവിള സെന്റ് ജേക്കബ് ഫോറോന ദൈവാലയാംഗമാണ്. പുല്ലുവിള പനമൂട് കിണറ്റടിവിളാകം വീട്ടില്‍ ലൂയിസ് കുലാസ് സ്റ്റെല്ലാ ഫെര്‍ണാണ്ടസ് ദമ്പതികളുടെ രണ്ടാമത്തെ മകളാണ് 25കാരിയായ ത്രേസ്യ ലൂയിസ്.
ബയോടെക്നോളജിയില്‍ ബിടെക് ബിരുദധാരിയായ ത്രേസ്യ ലൂയിസ് ഇപ്പോള്‍ ചെന്നൈ ആസ്ഥാനമായ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഡോ. ലിയാ ലൂയിസ്, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ ഹെലന്‍സി ലൂയിസ് എന്നിവര്‍ സഹോദരിമാരാണ്.
ലക്ഷ്യബോധവും കഠിനാധ്വാനത്തിനുള്ള മനസുമുണ്ടെങ്കില്‍ ഏത് ജീവിതസാഹചര്യങ്ങളിലും സ്വപ്നം സാക്ഷാത്കരിക്കാം എന്ന് തെളിയിക്കുകയാണ് കേരളത്തിന്റെയും ഒപ്പം തീരദേശത്തിന്റെയും അഭിമാനമായ ത്രേസ്യാ ലൂയിസ് എന്ന സൗന്ദര്യ റാണി.
Leave a Comment
Your email address will not be published. Required fields are marked with *