പാലാ: എംഎസ്ടി സമൂഹത്തിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ വൈദികരത്‌നം ഫാ. സെബാസ്റ്റ്യന്‍ തുരുത്തേല്‍ (99) എംഎസ്ടി നിര്യാതനായി. സഭയ്ക്ക് നല്‍കിയ സംഭാവനകളെപ്രതി സീറോ മലബാര്‍ സഭ അദ്ദേഹത്തിന് 2016-ല്‍ വൈദിക രത്‌നം പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 1955 ലാണ് ഫാ. സെബാസ്റ്റ്യന്‍ പൗരോഹിത്യം സ്വീകരിച്ചത്. തുടര്‍ന്ന് പാലാ രൂപതയിലെ ഇടവകകളില്‍ സേവനമനുഷ്ഠിച്ചു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലും സെന്റ് തോമസ് മിഷനറി സമൂഹത്തിന്റെ മൈനര്‍ സെമിനാരിയിലുമായി അനേകം വൈദിക വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചു. 25 മെത്രാന്മാരും അഞ്ഞൂ റിലധികം വൈദികരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായുണ്ട്.
ഭൗതിക ശരീരം നാളെ (ഫെബ്രുവരി 11) വൈകുന്നേരം നാലു മുതല്‍ സെന്റ് തോമസ് മിഷനറി സമൂഹത്തിന്റെ കേന്ദ്രഭവനമായ മേലമ്പാറ ദീപ്തിഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാര ശുശ്രൂഷകള്‍ 12ന് രാവിലെ 9.30ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല ഞ്ചേരിയുടെയും എംഎസ്ടി ഡയറക്ടര്‍ ജനറല്‍ ഫാ. വിന്‍സെന്റ് കദളിക്കാട്ടില്പുത്തന്പുരയുടെ യും മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
ചേര്‍പ്പുങ്കല്‍ തുരുത്തേല്‍ പരേതരായ ദേവസ്യ-റോസ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പരേതരായ മറിയം, തോമസ്, അന്നമ്മ, ജോസ്, ഏലിക്കുട്ടി.
Leave a Comment
Your email address will not be published. Required fields are marked with *