കൊച്ചി: ജീവിക്കാന്‍ വേണ്ടി ഇന്ത്യയിലെ കര്‍ഷകസമൂഹം നടത്തുന്ന പോരാട്ടങ്ങളെ ശത്രുമനോഭാവത്തോടെ സൈന്യത്തെ ഇറക്കി അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് അവിവേകമാണെന്ന് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്.
കഴിഞ്ഞ കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. കാര്‍ഷികോത് പന്നങ്ങള്‍ക്ക് ന്യായവില പ്രഖ്യാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. സ്വതന്ത്രവ്യാപാരക്കരാറുകളിലൂടെ കാര്‍ഷിക മേഖല രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നു. കാര്‍ഷികോത്പന്നങ്ങളുടെ അനിയന്ത്രിതവും നികുതി രഹിതവുമായ ഇറക്കുമതിമൂലം ഗ്രാമീണ കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞിരിക്കുമ്പോള്‍ ജീവിക്കാന്‍വേണ്ടി തെരുവിലിറ ങ്ങിയിരിക്കുന്ന കര്‍ഷകരെ സൈന്യത്തെ ഉപയോഗിച്ച് നേരിടുന്ന ക്രൂരതയെ എതിര്‍ക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി വ്യക്തമാക്കി.
ഡല്‍ഹിയിലുള്ള രാഷ്ടീയ കിസാന്‍ മഹാസംഘ് നേതാക്കളും സംസ്ഥാന പ്രതിനിധികളും പങ്കുചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍, കെ.വി.ബിജു, സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ്, കണ്‍വീനര്‍ പ്രഫ. ജോസുകുട്ടി ഒഴുകയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ കെ.വി.ബിജു, സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ 46 അംഗ കര്‍ഷകപ്രതിനിധികളാണ് കേരളത്തില്‍നിന്ന് ഡല്‍ഹി പ്രക്ഷോഭത്തില്‍ ആദ്യഘട്ടമായി പങ്കുചേരുന്നത്. 55 അംഗ രണ്ടാം പ്രതിനിധിസംഘം ഫെബ്രുവരി 18ന് ഡല്‍ഹിയിലേക്ക് തിരിക്കും.
Leave a Comment
Your email address will not be published. Required fields are marked with *