Follow Us On

24

November

2024

Sunday

ബന്ധങ്ങളെ ശക്തിപ്പെടുത്തണം: ബിഷപ് ഡോ. പുത്തന്‍വീട്ടില്‍

ബന്ധങ്ങളെ ശക്തിപ്പെടുത്തണം:  ബിഷപ് ഡോ. പുത്തന്‍വീട്ടില്‍
കോട്ടപ്പുറം: പ്രാര്‍ത്ഥന, ദാനധര്‍മ്മം, ഉപവാസം എന്നിവയിലൂടെ ബന്ധങ്ങളെ ശക്തിപ്പെടുത്തണമെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ വിഭൂതി ബുധന്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
പ്രാര്‍ത്ഥനയിലൂടെ ദൈവവുമായുള്ള ബന്ധത്തിലും ദാനധര്‍മ്മത്തിലൂടെ സഹോദരങ്ങളുമായുള്ള ബന്ധത്തിലും ഉപവാസത്തിലൂടെ തന്നോടുതന്നെയുള്ള ബന്ധത്തിലും ശക്തിപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ നടന്ന ദിവ്യബലിക്ക് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ജാക്‌സന്‍ വലിയപറമ്പില്‍, രൂപതാ പ്രൊക്കുറേറ്റര്‍ ഫാ. ജോബി കാട്ടാശേരി, ഫാ.അനീഷ് പുത്തന്‍പറമ്പില്‍, ഫാ. വിനു പടമ്മാട്ടുമ്മല്‍ എന്നിവര്‍ സഹകാര്‍മ്മികരായി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?