വിജയവാഡ (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വിജയവാഡ രൂപതയിലെ ഗുണദാലയിലെ മേരി മാതാ ദൈവാലയത്തിന്റെ ശതാബ്ദി ആഘോഷിച്ചു.
അനേകര്‍ പങ്കെടുത്ത ശതാബ്ദിയോടനുബന്ധിച്ചുള്ള ദിവ്യബലിക്ക് ഇന്ത്യയിലെ അപ്പോസ്‌തോലിക് ന്യൂണ്‍ഷ്യോ മോണ്‍സിഞ്ഞോര്‍ ലിയോപോള്‍ഡോ ഗിറെല്ലി, വിജയവാഡാന രൂപതാ ബിഷപ്പ് മോണ്‍സിഞ്ഞോര്‍ ജോസഫ് രാജ റാവു തെലഗതോട്ടി, ജകങഋ മിഷനറിമാരുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. ഫെറൂച്ചിയോ ബ്രാമ്പിലാസ്‌ക എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
1924 ല്‍ ഇറ്റലിയില്‍ നിന്ന് ലൂര്‍ദ് മാതാവിന്റെ പ്രതിമ ഇവിടെ കൊണ്ടുവന്നത് സ്ഥാപിച്ചത് ഫാ. പൗലോ അര്‍ലാറ്റിയാണെന്ന് ബിഷപ്പ് രാജാ റാവു അനുസ്മരിച്ചു. ”അന്നുമുതല്‍ ഇവിടുത്തെ സഭ വളരാന്‍ ആരംഭിച്ചു. മിഷനറിമാര്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പുതിയ തലമുറയിലെ വിശ്വാസികള്‍ നല്ല രീതിയില്‍ തുടര്‍ന്നുകൊണ്ട് പോകുന്നു. സഹോദര രൂപതയായ ഏലൂരുമായി ചേര്‍ന്ന് ഞങ്ങള്‍ ഇന്ന് എഴ് ലക്ഷം കത്തോലിക്കരുടെ ഒരു സമൂഹമായി വളര്‍ന്നിരിക്കുന്നു.” ബിഷപ്പ് വിശദീകരിച്ചു.
”കന്യകാമറിയത്തോടുള്ള ഭക്തി ഈ പ്രദേശത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. മറിയത്തിന്റെ മധ്യസ്ഥതയിലൂടെ യേശുവിന്റെ അടുക്കല്‍ നിന്ന് അനേകരാണ് അനുഗ്രഹങ്ങള്‍ നേടുന്നത്. ഈ ദൈവാലയം എല്ലാ മതങ്ങളിലെയും വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന സ്ഥലമാണ്. കാരണം പരിശുദ്ധ മറിയം അവര്‍ക്ക് അമ്മയാണ്. ഇവിടം ഇന്ന് എല്ലാ മതങ്ങളും തമ്മിലുള്ള ഐക്യത്തിന്റെ കേന്ദ്രമാണ്.” ബിഷപ്പ് പറഞ്ഞു.
”ഒരു മരിയന്‍ ദൈവാലയം പണിയുക എന്നതിനര്‍ത്ഥം അവിടുത്തെ സുവിശേഷവല്‍ക്കരണ ഉത്തരവാദിത്വം മാതാവിനെ ഏല്‍പ്പിച്ചു എന്നതാണ്” ഫാ. ഫെറൂച്ചിയോ ബ്രാമ്പിലാസ്‌ക പറഞ്ഞു. ലോകത്തിനാകെ തന്റെ പുത്രനെ നല്‍കിയ മറിയത്തിന്റെ പ്രവൃത്തിയാല്‍ ലോകമെമ്പാടും എത്തിപ്പെടേണ്ട അനേകം മിഷനറിമാര്‍ പിറവിയെടുക്കുന്ന ഒരിടം കൂടി ആവട്ടെ ഈ നാടെന്ന് പ്രാര്‍ത്ഥിക്കുന്നു. സുവിശേഷീകരണത്തിന്റെ നക്ഷത്രവും അപ്പോസ്തലന്മാരുടെ രാജ്ഞിയുമായ മറിയം ഈ ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്ന എല്ലാവരെയും സംരക്ഷിക്കുകയും അവര്‍ക്ക് സന്തോഷവും സമാധാനവും ശാന്തിയും ഐക്യവും നല്‍കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Comment
Your email address will not be published. Required fields are marked with *