Follow Us On

24

November

2024

Sunday

കൂടുതല്‍ മദ്യഷോപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിക്കളയണം: കെസിബിസി മദ്യവിരുദ്ധ സമിതി

കൂടുതല്‍ മദ്യഷോപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിക്കളയണം: കെസിബിസി മദ്യവിരുദ്ധ സമിതി

കൊച്ചി: സംസ്ഥാനത്ത് കൂടുതല്‍ മദ്യഷോപ്പുകള്‍ തുറക്കാനുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി, കേരള മദ്യവിരുദ്ധ ഏകോപന സമിതി എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രതിഷേധ നില്പ് സമരം നടത്തി.

50 മദ്യഷോപ്പുകള്‍ കൂടി അനുവദിക്കണമെന്ന ഇവരുടെ ആവശ്യം തള്ളിക്കളയണമെന്ന് മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. സപ്ലൈകോ മദ്യവില്‍പ്പന ആരംഭിക്കണമെന്ന ശിപാര്‍ശ പിന്‍വലിക്കുക, ലഹരി ലഭ്യത ഇല്ലതാക്കുക, വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗം തടയാന്‍ പോലീസ് അന്വേഷണങ്ങള്‍ ശക്തമാക്കുക എന്നീ ആവശ്യങ്ങളും പ്രതിഷേധത്തില്‍ ഉന്നയിച്ചു.

ഇടതു സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കി മാറ്റുകയാണെന്ന് പ്രതിഷേധ നില്പ് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെസി ബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി സി. എക്സ് ബോണി പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ട് സര്‍ക്കാരുകള്‍ ഇതുവരെ 297 പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുകയും 475 ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളുടെ ആകെ എണ്ണം 801 ആയി.

ഒന്നാം പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ 671 ബാര്‍ ഹോട്ടലുകള്‍ ആണ് ഉണ്ടായിരുന്നത്. മലയാളിയുടെ മദ്യാസക്തിയെ ഭരണകര്‍ത്താക്കള്‍ ചൂഷണം ചെയ്യുകയാണെന്ന് സി. എക്സ് ബോണി പറഞ്ഞു.

കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു. മധ്യമേഖല ഡയറക്ടര്‍ ഫാ. ആന്റണി അറയ്ക്കല്‍, കെ. കെ. വാമലോചനന്‍, കുരുവിള മാത്യൂസ്, സിസ്റ്റര്‍ ആന്‍സില തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?