കോഴിക്കോട്: അമ്മമാരിലൂടെ കുടുംബങ്ങള്‍ വിശുദ്ധീകരി ക്കപ്പെടണമെന്ന് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. കോഴിക്കോട് പിഎംഒസി പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന സീറോമലബാര്‍ മാതൃവേദിയുടെ ഗ്ലോബല്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാക്കള്‍ സഭയുടെ ശക്തിയാണെന്നും അവരുടെ പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും സഭയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്നും മാര്‍ ഇഞ്ചനാനിയില്‍ കൂട്ടിച്ചേര്‍ത്തു.
ഗ്ലോബല്‍ മാതൃവേദിയുടെ ബിഷപ് ഡെലഗേറ്റും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ ജോസ് പുളിക്കല്‍ അനുഗ്ര ഹപ്രഭാഷണം നടത്തി. പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, സിസ്റ്റര്‍ ജീസാ സിഎംസി, ആന്‍സി ചേന്നോത്ത്, സൗമ്യ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനതലത്തില്‍ എന്‍എസ്എസിന്റെ മികച്ച പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള അവാര്‍ഡ് നേടിയ സോളി തോമസിനെയും മികച്ച സാമൂഹ്യപ്രവര്‍ത്തകയ്ക്കുള്ള നന്മ അവാര്‍ഡ് നേടിയ ആഗ്നസ് ബേബിയേയും സമ്മേളനത്തില്‍ ആദരിച്ചു.
രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ഫാ. മാത്യു തൂമുള്ളില്‍ ‘ഉത്തമ ക്രിസ്ത്യാനിയെ വാര്‍ത്തെടുക്കുന്നതില്‍ അമ്മമാര്‍ക്കുള്ള പങ്ക്’ എന്ന വിഷയത്തിലും, ഡോ. ചാക്കോ കാളാംപറമ്പില്‍ ‘ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃത്വം കുടുംബത്തിലും സഭയിലും സമുദായത്തിലും’ എന്ന വിഷയത്തെക്കുറിച്ചും ക്ലാസുകള്‍ നല്കി. സീറോമലബാര്‍ സഭയുടെ 23 രൂപതകളില്‍നിന്നായി 135 അമ്മമാരും രൂപതാ ഡയറക്ടര്‍മാരും ആനിമേറ്റേഴ്സുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *