Follow Us On

20

September

2024

Friday

ഫാ. ആന്റണ്‍ ജോസഫ് ഇലഞ്ഞിക്കല്‍ കോട്ടപ്പുറം രൂപത പിആര്‍ഒ

ഫാ. ആന്റണ്‍ ജോസഫ് ഇലഞ്ഞിക്കല്‍ കോട്ടപ്പുറം രൂപത പിആര്‍ഒ
കോട്ടപ്പുറം : കോട്ടപ്പുറം രൂപത പിആര്‍ഒ യായി ഫാ. ആന്റണ്‍ ജോസഫ് ഇലഞ്ഞിക്കലിനെ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിച്ചു. കോട്ടപ്പുറം രൂപത  കെസിവൈഎം ഡയറക്ടര്‍, അള്‍ത്താര ബാലസംഘം ഡയറക്ടര്‍, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സഹവികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഫാ. റോക്കി റോബി കളത്തില്‍ കോട്ടപ്പുറം രൂപത വികാരി ജനറലായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള ഒഴിവിലാണ് നിയമനം.
ഇംഗ്ലീഷ് സാഹിത്യത്തിലും തത്വശാസ്ത്രത്തിലും ബിരുദാനനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ ഇടവക ഇലഞ്ഞിക്കല്‍ ജോസഫ് – ബേബി ദമ്പതികളുടെ മകനാണ്.
തുരുത്തൂര്‍ സെന്റ് തോമസ്, തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി, മതിലകം സെന്റ് ജോസഫ് , കോട്ടുവള്ളി  സെന്റ് സെബാസ്റ്റ്യന്‍, കൊടുങ്ങല്ലൂര്‍ സെന്റ് തോമസ്, പള്ളിപ്പുറം മഞ്ഞുമാത പള്ളികളില്‍ സഹവികാരിയായും കോട്ടപ്പുറം രൂപത മതബോധന വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍,  രൂപത മുഖപത്രമായ ദിദിമോസിന്റെ എഡിറ്റര്‍ – ഇന്‍ – ചാര്‍ജ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?