കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണജൂബിലി യുടെ ഭാഗമായി സംഘടിപ്പിക്കുന്ന സന്യാസിനികളുടെ പരിശീലന സംഗമങ്ങള്‍ക്ക് പൊടിമറ്റം നിര്‍മ്മല കോളജില്‍ തുടക്കമായി. രൂപതയുടെ പ്രഥമ മെത്രാന് മാര്‍ ജോസഫ് പവ്വത്തില്‍ സന്യാസിനികളുടെ ദൈവശാസ്ത്ര പരിശീല നത്തിനായി കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് ആരംഭിച്ച നിര്‍മ്മല തിയോളജിക്കല്‍ കോളജില്‍ പരിശീലനം നേടിയ സന്യാ സിനികളുടെ ഒത്തുചേരലവസരമെന്ന നിലയിലും കൂടിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. 1980-83 ബാച്ചില്‍ പരിശീലനം നേടിയ സന്യാസിനികളാണ് സംഗമത്തില്‍ പങ്കെടുത്തത്. രൂപത വികാരി ജനറാളും ചാന്‍സലറുമായ റവ. ഡോ കുര്യന് താമരശേരി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
രൂപത സുവര്‍ണ്ണ ജൂബിലി ഒരുക്കങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി രൂപത പാസ്റ്ററല്‍ ആനിമേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ), നിര്‍മ്മല തിയോളജിക്കല്‍ കോളജ് എന്നിവയുടെ സഹകരണത്തിലാണ് പരിശീലന പരിപാടി നടത്തിയത്. നിര്‍മ്മല തിയോളജിക്കല്‍ കോളജ് ഡയറക്ടര്‍ റവ. ഡോ. ജയിംസ് ചവറപ്പുഴ, സിആര്‍ഐ പ്രസിഡന്റും ക്ലാരിസ്റ്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമായ സിസ്റ്റര്‍ അമല, സന്യാസിനി ഏകോപന സമിതി സെക്രട്ടറി സിസ്റ്റര്‍ അന്‍സ തുണ്ടിയില്‍ എസ്എച്ച്, സിസ്റ്റര്‍ റ്റെസിന്‍ മരിയ എഫ്സിസി, സിസ്റ്റര്‍ ജോസിറ്റ എഫ് സിസി, സിസ്റ്റര്‍ ലിന്‍സി എസ്എച്ച്, സിസ്റ്റര്‍ മെറിന് എഫ്സി സി, രൂപത പാസ്റ്ററല്‍ ആനിമേഷന്‍ ഡയറക്ടര്‍ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
Leave a Comment
Your email address will not be published. Required fields are marked with *