Follow Us On

22

December

2024

Sunday

ഭിന്നശേഷിക്കാരനായ മലയാളി ക്രൈസ്തവന്‍ അമേരിക്കയില്‍ കിരീടംനേടി

ഭിന്നശേഷിക്കാരനായ മലയാളി ക്രൈസ്തവന്‍ അമേരിക്കയില്‍ കിരീടംനേടി

അമേരിക്കയില്‍വച്ച് നടത്തപ്പെട്ട അര്‍നോള്‍ഡ് ക്ലാസിക് മത്സരത്തില്‍ മലയാളി ക്രൈസ്തവന്‍ കിരീടംനേടി. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഏന്നാത്ത് സെന്റ് കുറിയാക്കോസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഇടവകാംഗമായ രാജേഷ് ജോണ്‍ ആണ് ആ അപൂര്‍വനേട്ടം കരസ്ഥമാക്കിയത്. ലോകോത്തര ശരീര സൗന്ദര്യ മത്സരമായ അര്‍നോള്‍ഡ് ക്ലാസിക് മത്സരത്തിലാണ് രാജേഷ് ജോണ്‍ കിരീടം നേടിയത്.

അര്‍നോള്‍ഡ് ക്ലാസിക് പ്രോ വീല്‍ചെയര്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി രാജേഷ് ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ ജിമ്മുകളിലും ഇടംപിടിച്ചിരിക്കുന്ന ബോഡി ബില്‍ഡറും നടനുമായ അര്‍ണോള്‍ഡ് ഷ്വാര്‍സെനെഗര്‍ -ന്റെ പിന്‍ഗാമിയായാണ് രാജേഷ് എത്തിയിരിക്കുന്നത്. ഭിന്നശേഷിക്കാരനും ബോഡിബില്‍ഡറും ഫിറ്റ്‌നസ് പരിശീലകനും ആയ രാജേഷ് ജോണ്‍ നമ്മുടെ അഭിമാനമായി ഉയര്‍ന്നിരിക്കുന്നു…

ആറ് തവണ അര്‍നോള്‍ഡ് ക്ലാസിക് പ്രോ വീല്‍ചെയര്‍ ചാമ്പ്യനായ ഹരോള്‍ഡ് കെല്ലിയെ തോല്‍പ്പിച്ച് കൊണ്ടാണ് രാജേഷ് ജോണ്‍ ചരിത്രം സൃഷ്ടിച്ചത. ആദ്യ ഇന്ത്യന്‍ പ്രോ വീല്‍ചെയര്‍ മത്സരാര്‍ത്ഥിയായ ആനന്ദ് അര്‍നോള്‍ഡ് കഴിഞ്ഞ വര്‍ഷത്തെ അര്‍നോള്‍ഡ് ക്ലാസിക് പ്രോ വീല്‍ചെയര്‍ വിഭാഗത്തില്‍ മത്സരിച്ചെങ്കിലും കിരീടം നേടിയില്ല. തന്റെ മുന്‍ഗാമിക്ക് അല്ലെങ്കില്‍ റോള്‍ മോഡലിന് ചെയ്യാന്‍ കഴിയാത്തത് ഈ വര്‍ഷം രാജേഷ് ജോണ്‍ ചെയ്തു.
മൂന്നാം വയസ്സിലുണ്ടായ ഒരു പനിയാണ് രാജേഷ് ജോണിന്റെ തലവരമാറ്റിയത്. അന്ന് നൽകിയ ഇഞ്ചക്ഷൻ വെയിൻ മാറി കുത്തുകയായിരുന്നു. ഇതോടെ ഇടതുകാൽ തളർന്നു. എന്നാൽ, മനസ് മാത്രം തളർന്നില്ല, പോരാട്ടവീര്യം ചോർന്ന് പോകാതെ അദ്ദേഹം പൊരുതി. 2016ൽ നടന്ന അംഗപരിമിതരുടെ മിസ്റ്റർ വേൾഡ് മത്സരത്തിൽ ഒന്നാമനായിരുന്നു കൊല്ലം മെതുകുമ്മേൽ ഉമ്മരപ്പള്ളിയിൽവീട്ടിൽ ജോൺ ഓമന ദമ്പതിമാരുടെ മകൻ രാജേഷ് ജോൺ. ശാരീരിക വൈകല്യങ്ങളെ തൻ്റെ നിശ്ചയദാർഢ്യം കൊണ്ട് നേരിട്ടതിന്റെ കഥയാണ് രാജേഷ് ജോണിന് പറയാനുള്ളത്.

തന്റെ കാലുകളുടെ ചലനം തിരികെ ലഭിക്കുന്നതിന് ഏറെ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ആയുർവേദ ചികിത്സയിലാണ് പൂർണമായി വീണുപോകാതിരുന്നത്. കാലിപ്പറിന്റെ സഹായത്തിലാണ് നടക്കുന്നത്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?