Follow Us On

27

November

2024

Wednesday

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പാലാട്ടില്‍ അബ്രാഹം മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെസിവൈഎം താമരശേരി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ കൂരാച്ചുണ്ട് ടൗണില്‍ പ്രകടനവും റോഡ് ഉപരോധസമരവും നടത്തി. കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.
മരിച്ച കര്‍ഷന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കണമെന്നും ഉദ്ഘാടകന്‍ ഫാ. വിന്‍സെന്റ് കണ്ടത്തില്‍ ആവശ്യപ്പെട്ടു.
രൂപതാ പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലുടനീളം നടക്കുന്ന വന്യജീവി ആക്രമണത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകാത്തത് ഭയാനകമാണെന്നും ഇക്കാര്യം തിരിച്ചറിഞ്ഞ് കേരളത്തിലെ കര്‍ഷകര്‍ക്ക് വേണ്ടി കെസിവൈഎം സമരവുമായി തെരുവിലേക്കിറങ്ങുമെന്നും റിച്ചാള്‍ഡ് ജോണ്‍ പറഞ്ഞു.
ഫാ.ജോയല്‍ കുമ്പുക്കല്‍, സംസ്ഥാന സിന്‍ഡിക്കേറ്റംഗം അഭിലാഷ് കുടിപ്പാറ, രൂപതാ സെക്രട്ടറി ജോയല്‍ ആന്റണി, അബിന്‍ ആന്‍ഡ്രൂസ്, കെ.വി ഡെന്നി, സെബിന്‍ പാഴുക്കുന്നേല്‍, നോഹല്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?