കോഴിക്കോട്: കര്‍ഷകരുടെ നിലവിളി സര്‍ക്കാര്‍ കേട്ടില്ലെങ്കില്‍ അതിശക്തമായ സമരങ്ങളുമായി രംഗത്തിറങ്ങുമെന്നും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കക്കയത്ത് എബ്രഹാം എന്ന കര്‍ഷകന്‍ കൃഷിയിടത്തില്‍ വച്ച് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വന്യമ്യഗങ്ങളില്‍നിന്നു കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. മലയോരങ്ങളിലെല്ലാം ആന,കടുവ, കാട്ടുപോത്ത്, പുലി, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം അതി രൂക്ഷമായിരിക്കുകയാണ്. എങ്ങനെ ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കാനും കൃഷിയിടത്തില്‍ ജോലി ചെയ്യാന്‍ കഴിയുമെന്ന് ബിഷപ് ചോദിച്ചു.
തമിഴ്‌നാട് സര്‍ക്കാര്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയതു കണ്ടില്ലെന്നു നടിക്കുകയാണ് കേരള സര്‍ക്കാര്‍. സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരും. കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുവാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കണം. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച എബ്രാഹത്തിന്റെ കുടുംബത്തിന്റെ പൂര്‍ണമായ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *