Follow Us On

04

July

2025

Friday

കര്‍ഷകരുടെ മനസറിയാത്ത ഭരണകൂടമാണ് ഇവിടെ ഉള്ളത്: മാര്‍ ഇഞ്ചനാനിയില്‍

കര്‍ഷകരുടെ മനസറിയാത്ത ഭരണകൂടമാണ് ഇവിടെ ഉള്ളത്: മാര്‍ ഇഞ്ചനാനിയില്‍
കൂരാച്ചുണ്ട്: കര്‍ഷകരുടെ മനസറിയാത്ത ഒരു ഭരണകൂടമാണ് ഇവിടെയുള്ളതെന്ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കക്കയത്ത് കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചതിനെ തുടര്‍ന്ന് കക്കയം ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ ജനകീയ സമിതി സംഘടിപ്പിച്ച പ്രതിഷേധ റാലിയും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇനിയൊരു ദുരന്തമുണ്ടാകാതെ മനുഷ്യരുടെ ജീവന് സംരക്ഷണം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇനി മുതല്‍ മലയോര മേഖലയിലെ ഭരണം ഞങ്ങള്‍ ഏറ്റെടുക്കുക്കുമെന്നും അതിനുള്ള സംവിധാനം ഞങ്ങള്‍ക്കുണ്ടെന്നും മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.
കര്‍ഷകന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ സമരം ചെയ്യും കര്‍ഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെ ടിവച്ച് കൊല്ലണം, രോഗിയായ അദ്ദേഹത്തിന്റെ ഭാര്യയുടെ ചികി ത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുക , കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കുകയും അതില്‍ 10 ലക്ഷം രൂപ എത്രയും വേഗം നല്‍കണമെന്നും മാര്‍ ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു.
വാഗ്ദാനങ്ങള്‍ നല്‍കി ഞങ്ങളെ കബളിപ്പിക്കാനാണ് കരുതു ന്നതെങ്കില്‍ അതിന് അനുവദിക്കി ല്ല. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഇതിനായി ആവശ്യമായ നിയമ സംവിധാനം ക്രമീകരിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് കേരളത്തില്‍ ഈ നിയ മം നിര്‍മിച്ചുകൂടാ എന്നും മാര്‍ ഇഞ്ചനാനിയില്‍ ചോദിച്ചു.
 പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷ ത വഹിച്ചു. കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍, ഫാ. വിന്‍സെന്റ് കുറുകമാലില്‍, ഫാ. ജിനോ ചുണ്ടയില്‍, ജോയി കണ്ണഞ്ചിറ, ഒ.കെ. അമ്മദ്, അലക്സ് ഒഴുകയില്‍, സുമിന്‍ നെടുങ്ങാടന്‍, സണ്ണി പാരഡൈസ്, ജോണ്‍സണ്‍ കക്കയം, പഞ്ചാ യത്തംഗം ഡാര്‍ളി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?