Follow Us On

04

July

2025

Friday

രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യുന്നതിന് കെ എല്‍ സി എ സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ യോഗം മാര്‍ച്ച് 9-ന് ആലപ്പുഴയില്‍

രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യുന്നതിന് കെ എല്‍ സി എ സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ യോഗം മാര്‍ച്ച് 9-ന് ആലപ്പുഴയില്‍
കൊച്ചി: ലത്തീന്‍ കത്തോലിക്കാ രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യുന്നതിന് കേരള ലാറ്റിന്‍ കത്തോലിക്ക് അസോസിയേഷന്‍  സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍  മാര്‍ച്ച് 9-ന് രാവിലെ ആലപ്പുഴയില്‍  ചേരും.  പതിനഞ്ചോളം വിഷയങ്ങളാണ് മുന്നണികളുടെ നിലപാട് അറിയുന്നതിന് സമുദായം ഉന്നയിച്ചിട്ടുള്ളത്.
പ്രശ്‌നാധിഷ്ഠിത- മൂല്യാധിഷ്ഠിത നിലപാടിന്റെ അടിസ്ഥാനത്തില്‍  സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള മുന്നോടിയായിട്ടാണ് ആലപ്പുഴയില്‍ യോഗം ചേരുന്നത്.  വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്ന കളവായ കേസുകള്‍ ഉടനടി പിന്‍വലിക്കണമെന്നും, അതുസംബന്ധിച്ച് സമുദായ നേതാക്കളെ മുഖ്യപ്രതികളാക്കി യാതൊരു ബന്ധവുമില്ലാത്ത വിഷയത്തില്‍ എടുത്ത കേസ് ഉള്‍പ്പെടെ ഗൗരവത്തോടുകൂടിയാണ് സമുദായം കാണുന്നത്.
ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതും, ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം, സമുദായ സര്‍ട്ടിഫിക്കറ്റ് സംബ ന്ധിച്ചവിഷയം, എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
മൂല്യാധിഷ്ഠിത – പ്രശ്‌നാധിഷ്ഠിത സമദൂരം എന്ന തത്വം എല്ലാക്കാലത്തും സമദൂരം തന്നെയായി നിലകൊള്ളണമെന്നില്ല എന്ന കെആര്‍എല്‍സിസി രാഷ്ട്രീയകാര്യസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയം ചര്‍ച്ച ചെയ്യുന്നതിന് സമുദായ സംഘടനയുടെ യോഗം ചേരുന്നത്.
സമുദായം നേരിടുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ നിലപാടുകള്‍ സ്വീകരിക്കുന്നതിന് പ്രശ്‌നങ്ങള്‍ ജനങ്ങളുടെ ഇടയിലേക്ക് ചര്‍ച്ചയാക്കുകയും, അതു സംബന്ധിച്ച് പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ സമുദായത്തിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയും ചെയ്യും എന്ന് സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന മാനേജിങ് കൗണ്‍സില്‍ യോഗത്തിന് പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിക്കുമെന്ന് ജനറല്‍ സെക്രട്ടറി ബിജു ജോസി അറിയിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?