Follow Us On

20

September

2024

Friday

ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ വനിതക്കുള്ള റെക്കോര്‍ഡ് മലയാളി കന്യാസ്ത്രീക്ക്

ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ വനിതക്കുള്ള റെക്കോര്‍ഡ് മലയാളി കന്യാസ്ത്രീക്ക്
കാഞ്ഞാങ്ങാട്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ വനിതയ്ക്കുള്ള ടാലന്റ് റെക്കോര്‍ഡ് ബുക്കിന്റെ നാഷണല്‍ റെക്കോര്‍ഡിന് ആര്‍ഹയായി മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്.
സാമൂഹിക പ്രവര്‍ത്തകകൂടിയായ സിസ്റ്റര്‍ ജയ 117 പ്രാവശ്യം രക്തദാനം നടത്തിയാണ് 57-ാമത്തെ വയസില്‍ ദേശീയ റെക്കോര്‍ഡില്‍ ഇടംപിടിച്ചത്.
ബി പോസിറ്റീവ് രക്തഗ്രൂപ്പുകാരിയായ സിസ്റ്റര്‍ ജയ 1987-ല്‍ പതിനെട്ടാമത്തെ വയസിലാണ് ആദ്യമായി രക്തദാനം നടത്തിയത്. ഒരാള്‍ക്ക് വര്‍ഷത്തില്‍ നാല് പ്രാവശ്യമാണ് രക്തദാനം ചെയ്യാന്‍ നിയമം അനുവദിക്കുന്നത്. 40 വര്‍ഷംകൊണ്ടാണ് സിസ്റ്റര്‍ ജയ 117 പ്രാവശ്യം രക്തദാനം ചെയ്തത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?