Follow Us On

24

November

2024

Sunday

10-വയസുകാരിയുടെ മൊഴിയില്‍ ദുരൂഹത: ഇരുകാലും തളര്‍ന്ന ക്രിസ്ത്യാനിയുടെ മകളെ തട്ടിക്കൊണ്ടുപോയി

10-വയസുകാരിയുടെ മൊഴിയില്‍ ദുരൂഹത: ഇരുകാലും തളര്‍ന്ന ക്രിസ്ത്യാനിയുടെ മകളെ തട്ടിക്കൊണ്ടുപോയി

ഇരു കാലുകളും തളര്‍ന്ന സുഹൈല്‍ മാസിയുടെ പത്ത് വയസ് മാത്രം പ്രായമുള്ള മകള്‍ പാക്കിസ്ഥാനിലെ തട്ടിക്കൊണ്ടുപോകലിന്റെയും നിര്‍ബന്ധിത മതം മാറ്റത്തിന്റെയും ഏറ്റവും പുതിയ ഇര. പല ക്രൈസ്തവ പെണ്‍കുട്ടികളെയും മുന്‍പും തട്ടിക്കൊണ്ടുപോയി മതം മാറ്റിയിട്ടുള്ള ഷൗക്കത്ത് ഷാ എന്ന മുസ്ലീമിന്റെ നിര്‍ദേശപ്രകാരമാണ്  ഈ ഹീനകൃത്യം നടന്നിരിക്കുന്നത്.

ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയശേഷം സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതത്തിലേക്ക് മതം മാറിയെന്ന് പറഞ്ഞ് കോടതിയില്‍ പെണ്‍കുട്ടികളെക്കൊണ്ട്  ആപ്ലിക്കേഷന്‍ ഫയല്‍ ചെയ്യിക്കുകയാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയെന്ന് പെണ്‍കുട്ടിയുടെ പിതാവ് സുഹൈല്‍ പറഞ്ഞു.

”ഞങ്ങള്‍ കോടതിയില്‍ പോയെങ്കിലും മകളുമായി സംസാരിക്കുവാന്‍ പോലീസുകാര്‍ അനുവദിച്ചില്ല. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതത്തിലേക്ക് മാറിയെന്ന് അവള്‍ മജിസ്‌ട്രേറ്റിന്റെയും മുമ്പില്‍ പറഞ്ഞു.  ആരുടെ നിര്‍ബന്ധപ്രകാരമാണ് ഇത്തരമൊരു മൊഴി നല്‍കുന്നതെന്ന് ചോദിക്കുവാനുള്ള അവസരം ഞങ്ങള്‍ക്ക് ലഭിച്ചില്ല.”

കോടതി നിര്‍ദേശപ്രകാരം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുന്ന പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന ബോധ്യത്തില്‍  തന്റെ മകളെ വിട്ടുകിട്ടുന്നതിനായി എല്ലാ വാതിലുകളും മുട്ടുകയാണ് ഇന്നീ പിതാവ്. സ്‌കൂള്‍ വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത പത്ത് വയസുള്ള ഒരു പെണ്‍കുട്ടിക്ക് എങ്ങനെയാണ് സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു മതത്തിലേക്ക് മാറുവാനുള്ള പക്വതയോ അറിവോ ഉണ്ടാകുന്നതെന്ന നിസഹായനായ ഈ പിതാവിന്റെ ചോദ്യം നീതി നിഷേധിക്കപ്പെടുന്ന പാക്കിസ്ഥാനി ക്രൈസ്തവരുടെ നിലവിളിയായി ലോകത്തിന്റെ മുമ്പില്‍ മാറ്റൊലി കൊള്ളുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?