മനില/ഫിലിപ്പിന്‍സ്: 13-കാരിയായ നിനാ റൂയിസ് അബാദിന്റെ നാമകരണനടപടികള്‍ ദെവകരുണയുടെ തിരുനാള്‍ദിനമായ ഏപ്രില്‍ ഏഴിന് ഫിലിപ്പിന്‍സിലെ ലാവോയാഗ് നഗരത്തിലുള്ള സെന്റ് വില്യം കത്തീഡ്രലില്‍ ഔദ്യോഗികമായി ആരംഭിക്കും. വത്തിക്കാന്റെ ‘നിഹില്‍ ഒബ്സ്റ്റാറ്ററ്റ്’ ലഭിച്ചതോടെയാണ് 1993-ല്‍ അന്തരിച്ച ഈ ഫിലിപ്പൈന്‍ കൗമാരക്കാരിയുടെ നാമകരണനടപടികള്‍ ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ ആരംഭിക്കുവാന്‍ തീരുമാനമായത്. ഇതോടെ ദൈവദാസിയായി മാറുന്ന നിനാ റൂയിസിന്റെ നാമകരണനടപടികള്‍ക്കുള്ള പിന്തുണ ഫിലിപ്പിന്‍സിലെ ബിഷപ്പുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
1979 ഒക്‌ടോബര്‍ 31-ന് ക്യുസോണ്‍ നഗരത്തിലാണ് നിനയുടെ ജനനം. അവള്‍ക്ക് മൂന്ന് വയസു മാത്രം പ്രായമുള്ളപ്പോള്‍ പിതാവ് മരിച്ചു. ഇതിനെ തുടര്‍ന്ന് ദൈവകരുണയുടെ ഭക്തയായ അമ്മ മക്കളോടൊപ്പം ് 300 മൈല്‍ അകലെയുള്ള സാരത് നഗരത്തിലേക്ക് കുടിയേറി താമസിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ ദിവ്യകാരുണ്യത്തോട് അഗാധഭക്തി പുലര്‍ത്തിയിരുന്ന നിനാ റൂയിസ് ജപമാലകളും ബൈബിളുകളും പ്രാര്‍ത്ഥനാ പുസ്തകങ്ങളും പ്രാര്‍ത്ഥനാ കാര്‍ഡുകളും മറ്റുള്ളവര്‍ക്ക് നല്‍കുന്നതില്‍ ഉത്സുകയായിരുന്നു.
പത്താമത്തെ വയസില്‍ ഹൈപ്പര്‍ട്രോപ്പിക്ക് കാര്‍ഡിയോമയോപ്പതി എന്ന രോഗം നിനാ റൂയിസിന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നിനാ ജീവിച്ച മൂന്ന് വര്‍ഷക്കാലവും പ്രാര്‍ത്ഥനയിലും ദിവ്യകാരുണ്യ ആരാധനയിലും ദൈവവുമായുള്ള അടുത്ത ബന്ധത്തിലുമാണ് ജീവിച്ചത്. 1993 ഓഗസ്റ്റ് 16-ന് സ്‌കൂളില്‍ വച്ച് നിനക്ക് ഹൃദയാഘാതമുണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍വച്ച് മരണമടയുകയുമായിരുന്നു. അന്ന് നിനയുടെ മൃതദേഹം സംസ്‌കരിച്ച സാരാത്തിലെ പൊതുശമ്ശാനത്തിലേക്ക് ഇന്ന് അനേകം തീര്‍ത്ഥാടകര്‍ എത്തുന്നുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *