കാഞ്ഞിരപ്പള്ളി: എളിമയുള്ള ഹൃദയങ്ങള്‍ സുവിശേഷത്തിന്റെ സന്തോഷം അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ നടന്ന ഓശാന തിരുക്കര്‍മ്മങ്ങളുടെ മധ്യേ സന്ദേശം നല്‍കു കയായിരുന്നു അദ്ദേഹം.
വിനയത്തിന്റെ മാതൃക കാട്ടിയ ഈശോയെ അനുകരിക്കുന്നവര്‍ക്കാണ് ചുറ്റുമുള്ളവരെ രക്ഷയിലേക്ക് നയിക്കാനാകുന്നത്. എളിമയുടെ മാതൃക സകലരെയും സമാധനത്തിലേക്കും രക്ഷയിലേക്കും നയിക്കുമെന്നും മാര്‍ ജോസ് പുളിക്കല്‍ ഓര്‍മിപ്പിച്ചു.
വിശുദ്ധ വാരാചരണത്തിന്റെ ചൈതന്യത്തില്‍ തീക്ഷ്ണമായ പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്റെയും ദിനങ്ങളാചരിക്കണമെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *