Follow Us On

23

November

2024

Saturday

ക്രിസ്ത്യാനികള്‍ വിശ്വാസം ഉപേക്ഷിച്ചുവെന്നത് വ്യാജവാര്‍ത്ത: ബിഷപ്പ് പോള്‍ മറ്റേക്കാട്ട്

ക്രിസ്ത്യാനികള്‍ വിശ്വാസം ഉപേക്ഷിച്ചുവെന്നത്  വ്യാജവാര്‍ത്ത: ബിഷപ്പ് പോള്‍ മറ്റേക്കാട്ട്

ഗുവഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ 150 ഓളം തദ്ദേശീയ ക്രിസ്ത്യാനികള്‍ വിശ്വാസം ഉപേക്ഷിച്ച് തങ്ങളുടെ പഴയ വിശ്വാസത്തിലേക്ക് മടങ്ങിയതായി പ്രചരിക്കുന്ന വര്‍ത്ത വ്യാജമാണെന്ന് ദിഫു രൂപത ബിഷപ്പ് പോള്‍ മറ്റേക്കാട്ട്.

തദ്ദേശീയ ക്രിസ്ത്യാനികളായ 150 ഓളം പുരുഷന്മാരും സ്ത്രീകളും അവരുടെ പഴയ ആചാരമായ ബരിതേ ധര്‍മ്മത്തിലേക്ക് തരിച്ചുവന്നതിന്റെ ഭാഗമായി കാര്‍ബി ആംഗ്ലോംഗ് ജില്ലയുടെ ആസ്ഥാനമായ ദിഫുവില്‍ ആചാരങ്ങള്‍ നടത്തിയതായി അവകാശപ്പെട്ട് ആര്‍.എസ്.എസിന്റെ മുഖപത്രമായി വിശേഷിപ്പിക്കുന്ന ഓര്‍ഗനൈസര്‍ വീക്കിലിയില്‍ വന്ന റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ബിഷപ്.

റിപ്പോര്‍ട്ടിന്റെ ആധികാരികത താന്‍ വ്യക്തിപരമായി പരിശോധിച്ചെന്നും തന്റെ രൂപതയില്‍ തദ്ദേശീയരായ ക്രിസ്ത്യാനികളുടെ മതപരിവര്‍ത്തനമോ പുനഃപരിവര്‍ത്തനമോ കണ്ടെത്തിയിട്ടില്ലെന്നും ബിഷപ്പ് മറ്റേക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരം അവകാശവാദങ്ങളുടെ യാഥാര്‍ത്ഥ്യം മനസിലാക്കാനാവാത്ത സാധാരണക്കാരില്‍ ആശയക്കുഴപ്പവും അവിശ്വാസവും സൃഷ്ടിക്കാനാണ് ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു.

‘ഗോത്രവര്‍ഗ ക്രിസ്ത്യാനികള്‍ ആഴമായ വിശ്വാസം ഇല്ലാത്തവരാണെന്ന തെറ്റിധാരണ ഇത് ഉണ്ടാക്കും. നമ്മുടെ ആളുകള്‍ ദരിദ്രരാണെന്നത് ശരിയാണ്. അതിനര്‍ത്ഥം അവരുടെ വിശ്വാസം ആഴമില്ലാത്തതാണെന്നോ അവര്‍ എളുപ്പത്തില്‍ വിശ്വാസം ഉപേക്ഷിക്കുന്നവരാണെന്നോ അല്ല’ ബിഷപ്പ് ചൂണ്ടിക്കാട്ടി.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?