Follow Us On

17

May

2024

Friday

ഉത്ഥാനം ആ കഥയുടെ സന്തോഷകരമായ പര്യവസാനമല്ല!

ഉത്ഥാനം ആ കഥയുടെ സന്തോഷകരമായ പര്യവസാനമല്ല!
വത്തിക്കാന്‍ സിറ്റി: യേശുവിന്റെ ഉത്ഥാനം കഥയുടെ സന്തോഷകരമായ പര്യവസാനമല്ല മറിച്ച് നമ്മുടെ ജീവിതത്തെ നിത്യമായും പൂര്‍ണമായും മാറ്റിമറിക്കുന്ന സംഭവമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈസ്റ്ററിന് ശേഷം വരുന്ന ‘മാലാഖയുടെ തിങ്കളാഴ്ച’യില്‍ ‘സ്വര്‍ല്ലോകരാജ്ഞി ആനന്ദിച്ചാലും’ എന്ന ഉയിര്‍പ്പുകാല ത്രിസന്ധ്യാജപം നയിച്ചുകൊണ്ട് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സഭയില്‍ പന്തക്കുസ്താ വരെ നീളുന്ന ഉയിര്‍പ്പുകാലത്തിന്റെ സന്തോഷം  ദിവ്യകാരുണ്യത്തിലും കുമ്പസാരത്തിലും പ്രാര്‍ത്ഥനയിലും ഉപവിപ്രവൃത്തികളിലും ഈശോയെ കണ്ടുമുട്ടുന്നതിലൂടെ ഉജ്ജ്വലിപ്പിക്കാന്‍ സാധിക്കുമെന്ന് പാപ്പ പറഞ്ഞു.
കല്ലറയുടെ ഇരുട്ടിനെ ഭേദിച്ച ഈശോ നിത്യമായി ജീവിക്കുന്നു. യേശുവിനോടൊപ്പമുള്ള നമ്മുടെ ഒരോ ദിവസവും നിത്യതയിലേക്കുള്ള  ചുവടുവയ്പ്പാണ്. എല്ലാ ഇന്നുകളും നാളെയെക്കുറിച്ചുള്ള പ്രത്യാശയായി മാറുന്നു. എല്ലാ അവസാനങ്ങളും പുതിയ തുടക്കങ്ങളാകുന്നു. ഒരോ നിമിഷവും സമയാതീതമായി നിത്യതയിലേക്ക് പ്രക്ഷേപിക്കുന്നു.
ഒരിക്കലും അവസാനിക്കാത്ത സന്തോഷത്തിന്റെ ഉറവിടമാണ് യേശു. പങ്കുവയ്ക്കപ്പെടുന്ന ആനന്ദം വര്‍ധിക്കുന്നു. അതുകൊണ്ട് ഉത്ഥാനത്തിന്റെ സന്തോഷം പരങ്കുവച്ചുകൊണ്ട് അത് വര്‍ധിപ്പിക്കണം.  സന്തോഷം പങ്കുവയ്ക്കുന്നത് അതിശയകരമായ  അനുഭവമാണ്. അത് വളരെ ചെറുപ്പത്തില്‍ തന്നെ നാം പഠിക്കുന്ന കാര്യമാണ്. സ്‌കൂളില്‍ നല്ല മാര്‍ക്ക് ലഭിച്ചാല്‍ അത് മാതാപിതാക്കളുമായി പങ്കുവയ്ക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന കുട്ടിയുടെയും ഏതെങ്കിലും കായിക ഇനത്തില്‍ ആദ്യമായി ജയിക്കുമ്പോള്‍ അത് കുടുംബവുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങളുടെയും ഉദാഹരണം പാപ്പ ചൂണ്ടിക്കാണിച്ചു. ഇത്തരത്തില്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിച്ച സന്തോഷങ്ങളുടെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ഈസ്റ്ററിന്റെ സന്തോഷം തുടരട്ടെ എന്ന ആശംസയോടെയാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?