വത്തിക്കാന്‍ സിറ്റി: സ്ത്രീകളുടെ അന്തസ്സും മൂല്യവും ലോകമെങ്ങും അംഗീകരിക്കപ്പെടുന്നതിനായി പ്രത്യേക പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏപ്രില്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിക്കുന്ന വീഡിയോയിലാണ് പാപ്പയുടെ അഭ്യര്‍ത്ഥന.
തത്വത്തില്‍ സ്ത്രീക്കും പുരുഷനും വ്യക്തികള്‍ എന്ന നിലയില്‍ ഒരേ അന്തസ്സാണുള്ളതെന്ന് എല്ലാവരും അംഗകരിക്കുന്നുണ്ടെങ്കിലും പ്രായോഗികതലത്തില്‍ അത് നടപ്പാകുന്നില്ലെന്ന് പാപ്പ വീഡിയോയില്‍ നിരീക്ഷിച്ചു. സഹായം സ്വീകരിക്കുന്നതിനോ, ബിസിനസ് തുടങ്ങുന്നതിനോ സ്‌കൂളില്‍ പോകുന്നതിനോ സ്ത്രീകള്‍ക്ക് വിലക്കുള്ള അനേകം രാജ്യങ്ങളുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേക രീതിയില്‍ വസ്ത്രം ധരിക്കുവാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാവുന്നു. അവരെ ചൂഷണം ചെയ്യുകയും പാര്‍ശ്വവത്കരിക്കുകയും ചെയ്യുന്നു.
പോപ്പ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്വര്‍ക്ക് എന്ന പ്രാര്‍ത്ഥനാശൃംഗലയുടെ നേതൃത്വത്തിലാണ് പാപ്പയുടെ പ്രതിമാസ പ്രാര്‍ത്ഥനാനിയോഗങ്ങളടങ്ങിയ വീഡിയോ സന്ദേശം വിശ്വാസികളിലേയ്ക്കെത്തിക്കുന്
Leave a Comment
Your email address will not be published. Required fields are marked with *