Follow Us On

26

November

2024

Tuesday

വിദേശ മദ്യഷോപ്പുകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിക്കണം

വിദേശ മദ്യഷോപ്പുകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിക്കണം
പാലക്കാട്: പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിദേശ മദ്യഷോപ്പുകള്‍ തുറക്കുവാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പാലക്കാട് രൂപത കമ്മിറ്റി ആവശ്യപ്പെട്ടു.
ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടാനുള്ള നീക്കം അപലപനീയമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. രൂപത ഡയറക്ടര്‍ ഫാ. ആന്റോ കീറ്റിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ സമിതി രൂപതാ പ്രസിഡന്റ് ബാബു പീറ്റര്‍ അധ്യക്ഷത വഹിച്ചു. സിബാ  കെ. ജോണ്‍, ജെയിംസ് പാറയില്‍, രാജു നെടുമറ്റം, മാത്യു കല്ലടിക്കോട്, മേരി എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?