Follow Us On

17

May

2024

Friday

ഒരു ലക്ഷത്തിലധികം വായനക്കാരുമായി ‘എഫ്ഫാത്ത ബൈബിള്‍ റീഡിങ്’ മിനിസ്ട്രി അത്ഭുതമാകുന്നു

ഒരു ലക്ഷത്തിലധികം വായനക്കാരുമായി ‘എഫ്ഫാത്ത ബൈബിള്‍ റീഡിങ്’ മിനിസ്ട്രി അത്ഭുതമാകുന്നു

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൈവഹിതപ്രകാരം ഒരു അല്‍മായ സഹോദരനിലൂടെ ആരംഭിച്ചതാണ് ‘എഫ്ഫാത്ത ബൈബിള്‍ റീഡിങ്’ മിനിസ്ട്രി. ആദ്യത്തെ വര്‍ഷം ബൈബിള്‍ വായന തുടങ്ങിയപ്പോള്‍ 5 പേര്‍ മാത്രമാണ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ ലോകമെമ്പാടുമായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ വായിക്കുന്ന ശുശ്രൂഷയായി ‘എഫ്ഫാത്ത ബൈബിള്‍ റീഡിങ്’ മിനിസ്ട്രി മാറിയിരിക്കുന്നു. ദൈവാത്മാവ് നയിക്കുന്ന ഈ പ്രത്യേക ശുശ്രൂഷയിലൂടെ അനുഗ്രഹം ലഭിച്ചതാകട്ടെ പതിനായിരങ്ങള്‍ക്കും.

ഈ പ്രത്യേക മിഷന്‍ ഇന്ന് ലോകമാസകലമുള്ള ക്രൈസ്തവരും അക്രൈസ്തവരുമായ അനേകര്‍ക്ക് അനുഗ്രഹപ്രദമായി മാറിയിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ അഡ്മിന്‍മാരുടെ നേതൃത്വത്തില്‍ നിരവധി വാട്‌സപ് ഗ്രൂപ്പുകളിലായി അനുദിനം വായിക്കേണ്ട ദൈവവചന ഭാഗങ്ങള്‍ ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുകയാണ് പതിവ്. അതോടൊപ്പം തന്നെ അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പ് മെമ്പേഴ്‌സില്‍ നിന്നും ലഭിക്കുന്ന അനേകം സാക്ഷ്യങ്ങളില്‍ ഒരു സാക്ഷ്യം വീതം ദിവസേന ഈ ഗ്രൂപ്പുകളില്‍ പങ്ക് വയ്ക്കുന്നു. ഇത് കൂടുതല്‍ ആളുകള്‍ക്ക് ദൈവവചനം വിശ്വാസത്തോടെ ആഴത്തില്‍ വായിക്കാന്‍ പ്രചോദനമാകുന്നു. ഈ സാക്ഷ്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് ദിവസവും നൂറു കണക്കിന് ആളുകള്‍ പുതിയതായി ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുന്നുണ്ട്.

എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലാണ് ബൈബിള്‍ വായന ‘എഫ്ഫാത്താ ബൈബിള്‍ റീഡിങ് ഗ്രൂപ്പില്‍’ ആരംഭിക്കുന്നത്.

ഈ ഗ്രൂപ്പില്‍ ചേര്‍ന്ന് വചനം വായിക്കുന്നവര്‍ക്കും അവരുടെ നിയോഗങ്ങള്‍ക്കും വേണ്ടി ബഹുമാനപ്പെട്ട വൈദികര്‍ മുടങ്ങാതെ അനുദിനം വിശുദ്ധ ബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു.. കൂടാതെ, 3000 ല്‍ അധികം അംഗങ്ങളുള്ള മധ്യസ്ഥ പ്രാര്‍ത്ഥനാകൂട്ടായ്മയുടെ പ്രാര്‍ത്ഥനയും ഈ ശുശ്രൂഷക്ക് ബലം പകരുന്നു.

‘എഫ്ഫാത്ത ബൈബിള്‍ റീഡിങ് ഗ്രൂപ്പിന്’ ഫാ. ടോണി കട്ടക്കയം, C.Ss.R., ഫാ. ആന്റോ ഡയോനീസിയസ്, SJ, ബ്രദര്‍ ജോസഫ് മാത്യു എന്നിവര്‍ ആത്മീയ നേതൃത്വം നല്‍കുന്നു. വാട്സ്ആപ്, ഫേസ്ബുക്ക്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് ‘എഫ്ഫാത്ത ബൈബിള്‍ റീഡിങ് ഗ്രൂപ്പ്’ വഴി ഒരു വര്‍ഷം കൊണ്ടു സമ്പൂര്‍ണ്ണ ബൈബിള്‍വായന സാധ്യമാക്കുന്നത്.

https://whatsapp.com/channel/0029Va8waz6ATRStzEDaTt0o

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?