വയനാട്: കത്തോലിക്കാ സഭയുടെ ജീവകാരുണ്യത്തിന്റെ പോസ്റ്റ് ബോക്‌സുകളാണ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റികളെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. നടവയല്‍ ഓസാന ഭവന്‍ സന്ദര്‍ശിച്ചു ജൂബി ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു മാര്‍ തട്ടില്‍. നടവയല്‍ ഓസാന ഭവന്റെ രജതജൂബിലി ആഘോഷം മാര്‍തട്ടില്‍ ഉദ്ഘാടനം ചെയ്തു. ആരാലും ഉപേക്ഷിക്കപ്പെട്ടു ആലംബഹീനരായ മനുഷ്യര്‍ക്ക് അത്താണിയായി പ്രവര്‍ത്തിക്കുന്ന നല്ല മനസുകളുടെ ഈ കൂട്ടായ്മയ്ക്ക് ആവുന്ന സഹായമെല്ലാം ചെയ്യാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്.
വിന്‍സന്‍ഷ്യല്‍ പ്രവര്‍ത്തകരുടെ ആധ്യാത്മികത പള്ളിക്കകത്തല്ലെന്നും പള്ളിക്ക് പുറത്താണെന്നും, പള്ളിക്ക് പുറത്ത് ദൈവത്തെ കണ്ടുമുട്ടുന്നവരാണ് വിന്‍സന്റ് ഡി പോള്‍ പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ മുറിവ് ഉണക്കാനും അവരെ ശുശ്രുഷിക്കാനും കടപ്പെട്ടവരാണ് ക്രൈസ്തവരെന്ന് മാര്‍ തട്ടില്‍ പറഞ്ഞു.
മാനന്തവാടി രൂപതയിലെ നടവയല്‍ ഹോളി ക്രോസ് ദൈവാലയത്തിലെ വിന്‍സന്റ് ഡി പോള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 1999 ലാണ് ഓസാന ഭവന്‍ പ്രവര്‍ത്തനമാരംഭിച്ചത്. രോഗികളും ആലംബഹീനരുമായ നിരവധി പേര്‍ക്ക് നല്ല പരിചരണം നല്‍കി അവരുടെ അന്ത്യവേളകളില്‍ ഉറ്റവരും ബന്ധുക്കളുമായി വിന്‍സന്റ് ഡി പോള്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ഹോളി ക്രോസ് ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ വികാരി ഫാ. ഗര്‍വ്വാസീസ് മറ്റം, പ്രസിഡന്റ് ബാബു നമ്പുടാകം, വൈസ് പ്രസിഡന്റ ജോണി പാറ്റാനി, സെക്രട്ടറി ബിന്നി മാങ്കോട്ടു റോസമ്മ അയ്യം കുഴക്കല്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി വരുന്നു. 75അന്തേവാസികളാണ് ഇപ്പോഴുള്ളത്.
Leave a Comment
Your email address will not be published. Required fields are marked with *