ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കേണ്ട അവസരമാണ് ജൂബിലി. സമര്‍പ്പണ ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ടവരാണ് ജൂബിലി ആഘോഷിക്കുന്നവര്‍. സമര്‍പ്പണജീവിതത്തിലൂടെ കര്‍ത്താവിനുവേണ്ടി ഭവനങ്ങള്‍ പണിയുന്നവരാണ് സമര്‍പ്പിതരെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. ദൈവവിളി ദൈവസ്‌നേഹത്തിന്റെ കരുതലാണ്. ദൈവത്തിലാണ് യഥാര്‍ത്ഥ സന്തോഷവും ആനന്ദവും കണ്ടെത്തെണ്ടത്. ത്യാഗങ്ങളിലൂടെയാണ് ആത്മാക്കളെ നേടുന്നത്. അതു ജീവന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തുകയും ചെയ്യും.
ഈശോയോട് ചേര്‍ന്നുനില്ക്കുന്നതാണ് യഥാര്‍ത്ഥ സന്തോഷം. ആ സന്തോഷം എപ്പോഴും അനുഭവിക്കാനാകണം. സമര്‍പ്പിതജീവിതത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്തവരെ ബിഷപ് അഭിനന്ദിച്ചു. ഇതാ കര്‍ത്താവിന്റെ ദാസി എന്ന പരിശുദ്ധ അമ്മയുടെ മനോഭാവം നിറയണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.
നോവിഷ്യേറ്റില്‍നിന്നു കടന്നുവരുന്നത് കുഞ്ഞുവിശുദ്ധരായിട്ടാണ്. ജൂബിലിയിലേക്ക് എത്തുമ്പോഴേക്കും മാലാഖമാരായി മാറണമെന്ന മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ വാക്കുകള്‍ മാര്‍ ഇഞ്ചനാനിയില്‍ ഓര്‍മിപ്പിച്ചു.
പ്രദക്ഷിണമായിട്ടായിരുന്നു ജൂബിലി ആഘോഷിക്കുന്ന സിസ്റ്റേഴ്‌സും നിത്യവ്രത വാഗ്ദാനം നടത്തുന്നവരും ദൈവാലയത്തിലേക്ക് പ്രവേശിച്ചത്. എംഎസ്എംഐ സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സി വടക്കേമുറി സ്വാഗതം ആശംസിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *