Follow Us On

13

June

2025

Friday

സമര്‍പ്പിതര്‍ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അഭിമാനം: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

MSMI സിസ്റ്റേഴ്‌സ് നിത്യവ്രതവാഗ്ദാനവും സുവര്‍ണ-രജത ജൂബിലിയും ആഘോഷിച്ചു

സമര്‍പ്പിതര്‍ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അഭിമാനം: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
കുളത്തുവയല്‍: സമര്‍പ്പിതര്‍ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അഭിമാനമാണെന്ന്  താമരശേരി രൂപതാധ്യക്ഷന്‍  മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ചെറുതും വലുതുമായ ത്യാഗങ്ങളിലൂടെയും പുണ്യങ്ങളിലൂടെയും സ്വര്‍ഗത്തില്‍ ബംഗ്ലാവുകള്‍ നിര്‍മിക്കുന്നവരാണ് സമര്‍പ്പിതര്‍.  ഭാഗ്യസ്മരണാര്‍ഹനായ മോണ്‍.സി.ജെ വര്‍ക്കിയച്ചന്‍ സ്ഥാപിച്ച മലബാറിലെ പ്രഥമ സന്യാസിനീ സമൂഹമായ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എംഎസ്എംഐ) സഭാംഗങ്ങളുടെ നിത്യവ്രതവാഗ്ദാനം, സുവര്‍ണ്ണ-രജതജൂബിലി ആഘോഷങ്ങള്‍ എന്നിവയ്ക്ക് ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കേണ്ട അവസരമാണ് ജൂബിലി. സമര്‍പ്പണ ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ടവരാണ് ജൂബിലി ആഘോഷിക്കുന്നവര്‍. സമര്‍പ്പണജീവിതത്തിലൂടെ കര്‍ത്താവിനുവേണ്ടി ഭവനങ്ങള്‍ പണിയുന്നവരാണ് സമര്‍പ്പിതരെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. ദൈവവിളി ദൈവസ്‌നേഹത്തിന്റെ കരുതലാണ്. ദൈവത്തിലാണ് യഥാര്‍ത്ഥ സന്തോഷവും ആനന്ദവും കണ്ടെത്തെണ്ടത്. ത്യാഗങ്ങളിലൂടെയാണ് ആത്മാക്കളെ നേടുന്നത്. അതു ജീവന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തുകയും ചെയ്യും.

ഈശോയോട് ചേര്‍ന്നുനില്ക്കുന്നതാണ് യഥാര്‍ത്ഥ സന്തോഷം. ആ സന്തോഷം എപ്പോഴും അനുഭവിക്കാനാകണം. സമര്‍പ്പിതജീവിതത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്തവരെ ബിഷപ് അഭിനന്ദിച്ചു. ഇതാ കര്‍ത്താവിന്റെ ദാസി എന്ന പരിശുദ്ധ അമ്മയുടെ മനോഭാവം നിറയണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.
നോവിഷ്യേറ്റില്‍നിന്നു കടന്നുവരുന്നത് കുഞ്ഞുവിശുദ്ധരായിട്ടാണ്. ജൂബിലിയിലേക്ക് എത്തുമ്പോഴേക്കും മാലാഖമാരായി മാറണമെന്ന മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ വാക്കുകള്‍ മാര്‍ ഇഞ്ചനാനിയില്‍ ഓര്‍മിപ്പിച്ചു.

പ്രദക്ഷിണമായിട്ടായിരുന്നു ജൂബിലി ആഘോഷിക്കുന്ന സിസ്റ്റേഴ്‌സും നിത്യവ്രത വാഗ്ദാനം നടത്തുന്നവരും ദൈവാലയത്തിലേക്ക് പ്രവേശിച്ചത്. എംഎസ്എംഐ സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സി വടക്കേമുറി സ്വാഗതം ആശംസിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?