ചരിത്രത്തിലാദ്യമായി ഒരു ക്രൈസ്തവ വനിത ഇസ്രായേലിലെ ഹൈഫ സര്‍വകലാശാലയുടെ റെക്ടറായി നിയമിതയായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സര്‍വകലാശാലകളില്‍ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് ഈ ചരിത്രപരമായ നിയമനം നടത്തിയിരിക്കുന്നത്. ഇസ്രായേലില്‍ ന്യൂനപക്ഷമായ അറബ് വംശത്തില്‍പ്പെട്ട പ്രഫസര്‍ മൗന മരൗണാണ് ഹൈഫാ സര്‍വകലാശാലയുടെ റെക്ടറായി നിയമിക്കപ്പെട്ട ആദ്യ ക്രൈസ്തവ വനിത.
ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കും ഇസ്രായേലില്‍ വിജയം കൈവരിക്കാനാവുമെന്ന സന്ദേശമാണ് തന്റെ നിയമനം നല്‍കുന്നതെന്ന് പ്രഫസര്‍ മാരൗണ്‍ പ്രതികരിച്ചു. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഹൈഫ സര്‍വകലാശാലയില്‍ പഠിക്കുന്ന 45 ശതമാനം വിദ്യാര്‍ത്ഥികളും അറബ് വംശജരാണ്.
Leave a Comment
Your email address will not be published. Required fields are marked with *