ഇംഫാല്‍: ഇനിയും സംഘര്‍ഷം അവസാനിച്ചിട്ടില്ലാത്ത മണിപ്പൂരില്‍ വ്യാപകമായി കുട്ടികളെ കടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ബാലാവകാശ കമ്മീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ്, സംരക്ഷകരെന്ന വ്യാജേന കുട്ടികളെ കടത്തിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ പ്രവര്‍ ത്തിക്കുന്നതായി സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടികള്‍ ലൈംഗികമായും ശാരീരികമായും ചൂഷണം ചെയ്യപ്പെടുന്നതായി കമ്മീഷന്‍ വെളിപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് രക്ഷകരായി എത്തുന്നവരാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒരുവര്‍ഷത്തോളമായി തുടരുന്ന അക്രമ സംഭവങ്ങള്‍ 20,000 ത്തിലധികം കുട്ടികളെ നേരിട്ട് ബാധിച്ചതായി കണക്കാക്കപ്പെടുന്നു. ഇനിയും പരിഹരിക്കപ്പെടാത്ത ഈ വംശീയ സംഘര്‍ഷത്തിന്റെ ആഘാതം അനേകം കുട്ടികളുടെ വിലയേറിയ ബാല്യങ്ങളെ സങ്കല്‍പ്പിക്കാനാവാത്ത വിധം നശിപ്പിക്കുകയും മൗലികാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്തിട്ടുണ്ട്. കുടിയിറക്കപ്പെട്ട മാതാപിതാക്കളുടെ പരാധീനത മുതലെടുക്കാന്‍ ശ്രമിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു സര്‍ക്കാര്‍ സംവിധാനവും ഇവിടെ പ്രവര്‍ത്തിക്കുന്നില്ല.
ഇരുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ 50,000ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 350ലധികം പള്ളികളും സ്‌കൂളുകളും മറ്റ് ക്രിസ്ത്യന്‍ സ്ഥാപനങ്ങളും അക്രമത്തില്‍ തകര്‍ന്നു.
Leave a Comment
Your email address will not be published. Required fields are marked with *