Follow Us On

18

October

2024

Friday

ബൈബിള്‍ തീം പാര്‍ക്കിലെ കൂറ്റന്‍ ബൈബിള്‍ ആവിഷ്‌ക്കാരം വിശ്വാസികളുടെ മനംകവരുന്നു

ബൈബിള്‍ തീം പാര്‍ക്കിലെ കൂറ്റന്‍ ബൈബിള്‍ ആവിഷ്‌ക്കാരം വിശ്വാസികളുടെ മനംകവരുന്നു
തിരുവനന്തപുരം: വെമ്പായത്ത് ഒരുക്കിയിരിക്കുന്ന മ്യൂസിയം ഓഫ് ദ വേഡ് ഇന്റര്‍നാഷണല്‍ ബൈബിള്‍ തീം പാര്‍ക്കിലെ കൂറ്റന്‍ ബൈബിള്‍ ആവിഷ്‌കാരം വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ആശീര്‍വാദകര്‍മ്മം നിര്‍വഹിച്ചു. ബൈബിള്‍ തീം പാര്‍ക്കി നോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന ചാപ്പലില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളോടെയാണ് പരിപാടികള്‍ക്കു തുടക്കമായത്.
ദൈവത്തെ അറിയുന്നതിനുള്ള ഉത്തമമായ ഒരു സങ്കേതമാണു വെമ്പായം പെരുംകൂറില്‍ ഒരുക്കിയിരിക്കുന്ന മ്യൂസിയം ഓഫ് ദ വേഡ് ഇന്റര്‍നാഷണല്‍ ബൈബിള്‍ തീം പാര്‍ക്കെന്ന് കാതോലിക്ക ബാവ പറഞ്ഞു.
ബൈബിളിനെക്കുറിച്ച് അധികം അറിയാത്തവര്‍ക്കുപോലും ബൈബിളിലെ സംഭവങ്ങളെക്കുറിച്ച് ആത്മീയ ഉള്‍ക്കാഴ്ച പകരുന്ന ആകര്‍ഷകമായ രീതിയിലാണ് ബൈബിള്‍ തീം പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ചടങ്ങുകളില്‍ മ്യൂസിയം ഓഫ് ദ വേഡ് ഇന്റര്‍നാഷണല്‍ ബൈബിള്‍ തീം പാര്‍ക്ക് സ്ഥാപകന്‍ ബ്രദര്‍ ഡോ. മാത്യൂസ് വര്‍ഗീസ്, ഭാര്യ രാജി വര്‍ഗീസ്, മകന്‍ മാത്യൂസ് വര്‍ഗീസ് ജൂണിയര്‍, റെജി മേരി ജെബു, സിന്‍ജു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?