Follow Us On

23

November

2024

Saturday

5 മക്കളില്‍ 4 പേരെയും പൗരോഹിത്യത്തിലേക്ക് നയിച്ച അമ്മ നിത്യസമ്മാനത്തിന് യാത്രയായി

5 മക്കളില്‍ 4 പേരെയും പൗരോഹിത്യത്തിലേക്ക് നയിച്ച അമ്മ നിത്യസമ്മാനത്തിന് യാത്രയായി

അഞ്ചു മക്കളില്‍ നാലു പേരെയും ഈശോയുടെ പുരോഹിതരാകാന്‍ നലികിയ അമ്മ മോളി നിത്യപുരോഹിതനരികിലേക്ക് യാത്രയായി. കോതമംഗലം പൈക, പന്തിരുവേലില്‍ ജോയി മോളി ദമ്പതികള്‍ക്ക് അഞ്ച് ആണ്‍ മക്കളാണ്. അവരില്‍  4 പേരും  പൗരോഹിത്യത്തിന്റെ  വഴി  തിരഞ്ഞെടുത്തു. മക്കളെക്കുറിച്ച് ഹൈടെക് സ്വപ്‌നങ്ങളുമായി ഭാവിപദ്ധതികളൊരുക്കുന്ന മാതാപിതാക്കളുടെ മുമ്പില്‍ വ്യത്യസ്തരാകുകയാണ് ഈ ദമ്പതികള്‍. നിത്യപുരോഹിതനെ സ്‌നേഹിച്ച്, അവിടുത്തെ പൗരോഹിത്യത്തില്‍ പങ്കുചേരാന്‍ നാലു മക്കളും തീരുമാനിച്ചപ്പോള്‍ ഈ മാതാപിതാക്കള്‍ പരിശുദ്ധ അമ്മയെ പോലെ  ദൈവ തിരുമനസ്സിന് Yes പറഞ്ഞു.

ഇവരുടെ  മക്കളില്‍  ആദ്യത്തെ പുരോഹിതന്‍  ഫാ.മാര്‍ട്ടിന്‍ പന്തിരുവേലി ആണ്. അദ്ദേഹം പാലാ രൂപതയില്‍  ശുശ്രുഷ  ചെയ്യുന്നു.  രണ്ടാമത്തെ ആള്‍ ഫാ. അല്‍ഫോന്‍സ്  പന്തിരുവേലില്‍ മിഷന്‍  രൂപതയില്‍  ശുശ്രുഷ  ചെയ്യുന്നു.  ജനുവരി  മാസം പുത്തന്‍ കുര്‍ബാന ചൊല്ലിയ  മൂന്നാമത്തെ മകന്‍  ഫാ. മാത്യു പന്തിരുവേലില്‍ പാലാ രൂപതക്കു വേണ്ടിയാണ്  ശുശ്രുഷ  ചെയ്യുന്നത്. നാലാമത്തെ ആള്‍ ഡീക്കന്‍ വിമല്‍ പന്തിരുവേലില്‍ പൗരോഹിത്യത്തിനായി പ്രാര്‍ത്ഥനയിലും പഠനത്തിലുമാണ്.

പൗരോഹിത്യത്തിലേക്ക് ദൈവം വിളിക്കുമ്പോള്‍ പലരും പ്രതികരിക്കാതെ, കേട്ടില്ലെന്ന് നടിച്ച് കടന്നുപോകുമ്പോഴും, ചിലമാതാപിതാക്കളെങ്കിലും അനുമതി നല്കാതെ മുഖംതിരിച്ചുനില്ക്കുമ്പോഴും മോളി-ജോയ് ദമ്പതികളും അവരുടെ മക്കളും സഭയിലും സമൂഹത്തിലും മാതൃകയായി ഉയര്‍ത്തപ്പെടുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?